പൂക്കോട്ട് കാവ് കല്ലുവഴിയിൽ വാഹനാപകടം :ഒരാൾ മരിച്ചു

പാലക്കാട്‌ :ഒറ്റപ്പാലം പൂക്കോട്ട് കാവ് കല്ലു വഴികാനറാ ബാങ്കിന് സമീപം  ഓട്ടോ മരത്തിലിടിച്ചു ഓട്ടോ ഡ്രൈവർ ജയൻ (37) മരിച്ചു. ഓട്ടോയിൽ ഉണ്ടായിരുന്ന യാത്രക്കാരെ പരിക്കുകളോടെ വാണിയകുളത്തെ സ്വകാര്യ ആശുപത്രിയിൽ  പ്രേവേശിപ്പിച്ചു. ഓട്ടോ റോഡിൽ നിന്ന് അരികിലേക്ക് ഇറങ്ങിയതാണ് അപകടമുണ്ടാവാൻ കാരണം.

കർക്കിടക സംക്രാന്തി ആഘോഷം പൂർത്തിയായി

പാലക്കാട്‌ :കേരളത്തിൽ തെക്കൻ മലബാറിൽ കർക്കിടക സംക്രാന്തി ആഘോഷം പൂർത്തിയായി. മിഥുനം അവസാനത്തോടെ കർക്കിടക സംക്രമദിവസം സന്ധ്യയ്ക്ക് സംക്രാന്തി ആഘോഷിക്കുന്നു. സംക്രാന്തിക് മുൻപ് വീട്ടിലെ കട്ടിളകളും ജനാലകളും പാരകത്തിന്റെ ഇലകൾ കൊണ്ട് ഒരച് വൃത്തിയാക്കുന്നു .മാറാല കളഞ്ഞ് വീടിനകം തുടച്ചു വൃത്തിയാക്കുകയും ചെയ്യും.പിന്നീട് മുറ്റം വൃത്തിയാക്കി ചാണകം തളിച്ച് ശുദ്ധി വരുത്തും. അതിനുശേഷം സംക്രാന്തിയുടെ മുഖ്യ ചടങ്ങ്. ‘പൊട്ടിയെ പുറത്താക്കൽ ‘ ഒരു കീറിയ പഴയ മുറത്തിൽ ചോറുകൊണ്ട് മൂന്നു ഉരുളകൾ വെളുപ്പ് ,കറുപ്പ്, മഞ്ഞ നിറത്തിൽ ഉണ്ടാക്കി വയ്ക്കും .എരിഞ്ഞി ഇല ,കൂവയില ,മേച്ചിങ്ങാ ,കുറ്റിച്ചൂൽ, മൈലാഞ്ചി എന്നിവയും അതിനൊപ്പം ചേർത്ത് വച്ച് ചോറുരുളകളുടെ പുറത്ത് 3 തിരികൾ കത്തിച് , വീടൊക്കെ വൃത്തിയാക്കിയ സ്ത്രീ അല്ലെങ്കിൽ ഗൃഹനാഥ ഈ മുറം കൈയിലെടുത്തു വീട്ടിനുള്ളിലെ എല്ലാ മുറികളിലും കയറി ‘പൊട്ടി പോ’  ‘പൊട്ടി പോ ;”ശീപോതിയും മക്കളും വാ വാ .. “എന്ന് ഉറക്കെ പറഞ്ഞു നടക്കും .ശേഷം വീടിന് ചുറ്റും മൂന്നുപ്രാവശ്യം വലം വയ്ക്കും. ഒപ്പം വീട്ടിൽ കുട്ടികളുണ്ടെങ്കിൽ അവർ വാഴ പിണ്ടികൊണ്ടും മടലുകൾ കൊണ്ടും നിലത്തടിച്ചു ശബ്ദമുണ്ടാക്കി ഗൃഹനാഥയുടെ പുറകിൽ വീടിന് ചുറ്റും വലം വയ്ക്കും .ഇതിനുശേഷം മുറവും മറ്റു സാധനകളും വീടിന് ദൂരെ ഉപേക്ഷിച് ഗൃഹനാഥ തലയിലും ദേഹത്തും എണ്ണതേച് ,കുറച്ചു എണ്ണ ഭൂമിദേവിക് സമർപ്പിച് ,അടുത്തുള്ള കുളത്തിലോ പുഴയിലോ നീന്തി തുടിച്ചു കുളിക്കും. ഇതോടുകൂടി ചേട്ടയെ പുറത്താക്കി കഴിഞ്ഞു .ഇനി ശ്രീ പാർവതിയെ കുടിയിരുത്തും .കർക്കിടകം ഒന്നിനാണ് ഈ ചടങ്ങ്. ഗൃഹനാഥ രാവിലെ നേരത്തെ എണിറ്റു കുളിച്ചു പുതുവസ്ത്രങ്ങൾ ധരിച്ചു് ദശപുഷ്പങ്ങൾ ചൂടി ,മച്ചിലോ പൂജാമുറിയിലോ ഏഴുതിരിയിട്ട നിലവിളക്കു കൊളുത്തി, ഓട്ടു കിണ്ടിയിൽ വെള്ളം നിറച്ചും താലത്തിൽ ദശപുഷ്പവും കണ്ണാടിയും വച്ചു ശ്രീ ഭഗവതിയെ ധ്യാനിച്ച് പ്രാർത്ഥിക്കും. ഇതാണ് കുടിയിരുത്തൽ ചടങ്ങ്. ഇങ്ങനെ ചെയ്യുന്നത് വീട്ടിൽ ഐശ്വര്യവും ശാന്തിയും സമാധാനവും കൊണ്ടുവരുമെന്നാണ് വിശ്വാസം. കർക്കിടക മാസം മുഴുവൻ ഈ പ്രാർത്ഥന രാവിലെയും വൈകിട്ടും തുടരും .കർക്കിടകം രാമായണമാസം കൂടിയാണ് .ക്ഷേത്രങ്ങളിൽ വിശേഷ പൂജകൾ നടക്കും .പഴയ വീടുകളിലും ക്ഷേത്രങ്ങളിലും രാമായണ പാരായണവും ഉണ്ടാവും. ഈ മാസത്തിൽ ഭക്തർ നാലമ്പല ദർശനം ചെയ്യുന്നതുംപതിവാണ് . രാമായണത്തിലെ കഥാപാത്രങ്ങളായ രാമൻ ,ലക്ഷ്മണൻ ,ഭരതൻ, ശത്രുഘ്‌നൻ എന്നിവരെ ഒന്നിച്ചു പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്ര ദർശനമാണ് നാലമ്പല ദർശനം .മിഥുനമാസത്തിലെ ദുരിതവും കർക്കിടത്തിലെ ദുര്ഘടവും കഴിഞ്ഞു വരുന്ന പൊന്നിൻ ചിങ്ങമാസത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് സംക്രാന്തികൊണ്ട് ഉദ്ദേശിക്കുന്നതെന്നും പറയുന്നു .

തിരുവാഴിയോട് സ്വകാര്യബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു നിരവധി ആളുകൾക്ക് പരിക്ക് ;ഗതാഗതം തടസ്സപ്പെട്ടു

പാലക്കാട്‌ :ചെറുപുളശ്ശേരി തിരുവാഴിയോട് റൂട്ടിൽ സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു .മണ്ണാർക്കാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് തിരുവാഴിയോടിന് അടുത്തുള്ള പമ്പിലേക്കു കയറ്റുന്നതിനിടെയാണ് മറ്റൊരു സ്വകാര്യ ബസുമായി കൂട്ടിയിടിച്ചു അപകടം സംഭവിച്ചത് .നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗതാഗതം തടസ്സപെട്ടു.ഗതാഗതം തത്കാലം ശ്രീകൃഷ്ണപുരം മണ്ണമ്പറ്റ റോഡിലൂടെ പുനഃസ്ഥാപിച്ചിരിക്കുകയാണ്

മംഗലാംകുന്ന് ആന തറവാട്ടിലെ ഒരംഗം കൂടി യാത്രയായി

പാലക്കാട്‌ :മംഗലാം കുന്ന് ആന തറവാട്ടിൽ എം എ പരമേശ്വരന്റെ ഉടമസ്ഥയിലുള്ള മംഗലാം കുന്ന് ഗുരുവായൂരപ്പനാണ് ചെരിഞ്ഞത് .60 വയസ്സുള്ള ആന കഴിഞ്ഞ ഒരാഴ്ച യായി ഛർദി പിടിപെട്ടു ചികത്സയിലായിരുന്നു. മുൻ വെറ്റിനറി സർജൻ ശശീന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ .പതിനാറു വര്ഷങ്ങള്ക്കു മുൻപാണ് ഗുരുവായൂരപ്പൻ ആണത്തറവാട്ടിൽ എത്തിയത്. വള്ളുവനാട്ടിലെ നിരവധി ഉത്സവങ്ങളും പൂരങ്ങളിലും നിറ സാന്നിധ്യമായിരുന്നു ഗുരുവായൂരപ്പൻ. ഈ ആനയുടെ വിയോഗത്തോടെ തറവാട്ടിൽ അംഗം 10 ആയി ചുരുങ്ങി .പോസ്റ്റ്മോർട്ടത്തിന് ശേഷം  വാളയാർ കാട്ടിൽ സംസ്കരിക്കും .

മെക്സിക്കോയ്ക്ക് ജർമനിയുടെ മേൽ അട്ടിമറി വിജയം

റഷ്യ :നിലവിലെ ലോക ചാമ്പിയന്മാരുടെ അഹങ്കാരത്തിനു മുകളിൽ  ഏറ്റ കനത്ത പ്രഹരമാണ് ഇത്   .ജർമ്മനിയും മെക്സിക്കോയും ഇന്ന് കളിക്കിറങ്ങുമ്പോൾ അവരുടേതായ ആത്മ വിശ്വാസം രണ്ടു ടീമുകൾക്കും ഉണ്ടായിരുന്നു. ജർമ്മനി തങ്ങളുടെ കപ്പ് നിലനിർത്താൻ പോരാടുമ്പോൾ മെക്സിക്കോ നല്ല ടീം കരുത്തു കാണിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രികരിച്ചത്. എന്നാൽ ജർമനിയുടെ പ്രതിരോധത്തെ തകർത്തു മുപ്പത്തഞ്ചാം മിനിറ്റിൽ മെക്സിക്കോയുടെ ഹിർവിങ് ലോസാലോയ് ആ ഗോൾ അടിച്ചു. മധ്യനിരയും പിൻനിരയും ജർമ്മനിയുടെ ശക്തികളായിരുന്നു എന്നാൽ മുൻനിരക്കു വേണ്ടത്ര ചെറുത്തു നില്കാൻ ആയില്ല എന്ന് വേണം പറയാൻ .കളിയുടെ ആദ്യ പകുതിയിൽ വേണ്ടത്ര പെർഫോമൻസ് കാഴ്ച വെക്കാൻ ജര്മനിയ്ക്കു കഴിഞ്ഞില്ല .എന്നാൽ അവസാനത്തെ 15മിനിറ്റു ടീം മികച്ച പ്രകടനം കാഴ്ച വച്ചു  .ജർമൻ ടീമിന്റെ ഒട്ടുമിക്ക പ്രഹരങ്ങളെയും പിടിച്ചു നിർത്താൻ മെക്സിക്കോ പാടുപെടുന്നതും കണ്ടു .എന്നാൽ രണ്ടാം ഘട്ടത്തിൽ പ്രതിരോധം ശക്തമാക്കി മെക്സിക്കോ ഗെയിം പ്ലാനിങ് ലൂടെയും കൌണ്ടർ അറ്റാക്കിലൂടെയും ജർമനിയെ തളച്ചു.

 

മുതിർന്ന മാധ്യമ പ്രവർത്തക ലീല മേനോൻ അന്തരിച്ചു

കൊച്ചി :മുതിർന്ന മാധ്യമ പ്രവർത്തകയും ജന്മഭൂമി ചീഫ് എഡിറ്ററുമായിരുന്ന ലീല മേനോൻ( 86)അന്തരിച്ചു. വാർദ്ധക്യകാല അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു .മുണ്ടിയത് മേജർ ഭാസ്കര മേനോൻ ആണ് ഭർത്താവ്. ഇന്ത്യൻ എക്സ്പ്രസ്സ്‌ ,ഔട്‍ലൂക് ,ഹിന്ദു ,വനിത, മാധ്യമം ,മലയാളം തുടങ്ങിയവയിൽ പ്രവർത്തിച്ചു .കേരള മിസ്‌ഡേ, കോർപ്പറേറ്റ് ടുഡേ തുടങ്ങിയവയിൽ എഡിറ്ററും ആയിരുന്നു .സാഹസികതയും വ്യത്യസ്തതയും കൂടെ പിറപ്പായിരുന്നു. ഈ സ്വഭാവം തന്നെയാണ് ടെലിഗ്രാഫ് ഓഫീസറായി ജോലി ചെയ്തിരുന്ന അവരെ പത്രപ്രവർത്തനത്തിലേക്കു എത്തിച്ചതും. തന്നെ കുറിച്ചുള്ള പ്രേമ വിശ്വനാഥന്റെ ലേഖനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അവർ പത്രപ്രവർത്തനത്തിലേക്കു ചുവടു വച്ചതും. അങ്ങനെ പത്ര പ്രവർത്തനത്തിൽ പരിശീലനം തേടുകയും ഗോൾഡ്‌ മെഡലോടുകൂടി പാസ്സാവുകയും ചെയ്തു. 1978 ഇന്ത്യൻഎക്സ് പ്രെസ്സിൽ സബ്  എഡിറ്റർ. അവിടെന്നു പിന്നീടുള്ളത് ഒരു ജൈത്ര യാത്ര തന്നെയായിരുന്നു. അന്നത്തെ കാലത്ത് സ്ത്രീകൾ ആരും തന്നെ ഏറ്റെടുക്കാത്ത റിപ്പോർട്ടിങ് ജോലിയാണ് അവർ തെരെഞ്ഞെടുത്തത്. എയർ ഹോസ്റെസ്ടുകൾക്കു വിവാഹവിലക്ക് ഏർപ്പെടുത്തിയിരുന്ന കാലം. അത് തന്നെയായിരുന്നു ലീലയുടെ ആദ്യ റിപ്പോർട്ടും .പിന്നീട് കേരളം കണ്ട വലിയ സംഭവങ്ങൾ എല്ലാം ഇവരുടെ റിപ്പോർട്ടിങ്ങിലൂടെയാണ്. സൂര്യനെല്ലി കേസ്‌, വിതുര പെൺവാണിഭം ,പെരുമൺ ട്രെയിൻ ദുരന്തം ,വൈപ്പിൻ വിഷ മധ്യ ദുരന്തവും, ആദ്യത്തെ എയ്ഡ്‌സ് രോഗിയും എല്ലാം അവരുടെ പ്രതിഭ തെളിയിച്ചതാണ് .നിലപാടിലെ നീതിയും ജീവിതത്തിലെ സത്യസന്ധത യും അവരെ ഇന്ത്യയിലെ മുൻനിര പത്രപ്രവർത്തകരിൽ ഒരാളാക്കി .ഹൃദ്രോഗവും പക്ഷാഘാതവും അർബുദവും അവരെ വേട്ടയാടി എങ്കിലും അതിലൊന്നും കുലുങ്ങിയില്ല. “നിലയ്ക്കാത്ത സിഫണി”,(ആത്മ കഥ ), ‘ഹൃദയപൂർവം ‘(തെരെഞ്ഞെടുത്ത കഥകൾ ),വെ യിലിലേക്കു മഴ ചാഞ്ഞു, തുടങ്ങി പ്രധാന കൃതികൾ. ഇന്ന് കാലത്ത് മൃതദേഹം എറണാകുളം  ടൌൺ ഹാളിൽ പൊതുദര്ശനത്തിൽ വച്ച ശേഷം ഉച്ചക്ക് ഒരുമണിയോടുകൂടി കൊച്ചി രവിപുരം ശ്മശാനത്തിൽ ബഹുമതികളോടെ സംസ്കരികും

 

കോട്ടയത്ത്‌ നാളെ ഹർത്താൽ

കോട്ടയം :നവവരൻ കെവിനേ തട്ടി കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ചു നാളെ കോട്ടയത്ത്‌ ബിജെപി യുഡിഫ് ഹർത്താൽ പ്രഖ്യാപിച്ചു. സംഭവത്തിൽ ഹർത്താൽ ആചരിക്കുക ക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും ബിജെപി ജനറൽ സെക്രട്ടറി എം ടി രമേശും അറിയിച്ചു. ആദ്യം സി എ സ് ഡി എ സ് സംഘാടന സംസ്ഥാന ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. പിന്നീട് പിന്മാറുകയും കോട്ടയത്ത്‌ മാത്രം ഹർത്താൽ എന്ന് തീരുമാനികുകയും ചെയ്തു. രാവിലെ 6മുതൽ വൈകിട്ട് 6വരെയാണ് ഹർത്താൽ. അവശ്യ സാധനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംഭവത്തിൽ പോലീസിനെതിരെ പ്രതിഷേധം ഇരമ്പുകയാണ്.

നടൻ വിജയൻ പെരിങ്ങോട് അന്തരിച്ചു

പാലക്കാട്‌ :നടനും സിനിമ പ്രൊഡക്ഷൻ രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന പെരിങ്ങോട് വിജയൻ (66)അന്തരിച്ചു.ഹൃദയ ആഘാതത്തെ തുടർന്നായിരുന്നു മരണം. ഇന്ന് പുലർച്ചെ നാലരയ്ക്ക് പാലക്കാട്ടെ പെരിങ്ങോട് വീട്ടിലായിരുന്നു അന്ത്യം. പ്രൊഡക്ഷൻ എക് സികുട്ടീവായാണ് വിജയൻ സിനിമ രംഗത്തേക്ക് കടന്നു വന്നത്. പിന്നീട് പ്രൊഡക്ഷൻ മാനേജരായി ഉയർന്നു. 1983പി കെ മേനോൻ സംവിധാനം ചെയ്ത അസ്ത്രത്തിലൂടെ നടനായും തുടക്കം കുറിച്ചു. സത്യൻ അന്തികാടിന്റെയും ലാൽ ജോസിന്റെയും സിനിമയിൽ നിറ സാന്നിധ്യം ആയിരുന്നു. ശ്രീധരന്റെ ഒന്നാം തിരിമുറിവ്, മീശമാധവൻ, കിളിച്ചുണ്ടൻ മാമ്പഴം, പട്ടാളം, കഥാവശേഷൻ, അച്ചുവിന്റെ അമ്മ, വടക്കും നാഥൻ, സെല്ലുലോയിഡ് കിങ് ലയർ, ഒപ്പം, തുടങ്ങി നിരവധി സിനിമകളിലായി ചെറുതും വലുതുമായ റോളുകൾ.രഞ്ജൻ പ്രോമോദിന്റെ രക്ഷാധികാരി ബൈജുവാണ് അവസാന ചിത്രം. നാൽപതു വർഷങ്ങൾ സിനിമ ലോകത്തിനു തന്റേതായ സംഭാവനകൾ നൽകിയാണ് വിജയൻ യാത്രയായത്.

കർണാടക :ബിജെപി സർക്കാർ വീണു, യെദിയൂരിയപ്പ രാജി വച്ചു

കർണാടക :കേവലം 55 മണിക്കൂർ ആയുസ് മാത്രെമേ യെദിയൂരപ്പ സർക്കാരിന് കർണാടകയിൽ ഉണ്ടായിരുന്നുള്ളൂ. നാലു ദിവസങ്ങളായി അരങ്ങേറിയ നാടകീയ രംഗങ്ങൾക്ക് പര്യവസാനമായി അദ്ദേഹവും സംഘവും രാജി വച്ചു. വിധാൻ സഭയിൽ വിശ്വാസപ്രേമയം വായിച്ചതിനുശേഷം അതി വൈകാരികമായ പ്രസംഗത്തോടെയാണ് രാജി. കേവല ഭൂരിപക്ഷം തികയ്ക്കാൻ കഴിയാതെ വന്നതിനാലാണ് രാജി. വിശ്വാസ വോട്ടെടുപ്പിന് നില്കാതെ രാജി വെക്കുകയായിരുന്നു. വിശ്വാസ വോട്ടെടുപ്പിന് ഒരു മണിക്കൂർ മുൻപെങ്കിലും കേവല ഭൂരിപക്ഷം തികയ്ക്കണമായിരുന്നു. കോൺഗ്രസ്‌ ജെ ഡി എസ് സംഘം ചെയ്തത് അപലപനീയമാണ്. ജനവിധിയെ അട്ടിമറിക്കുകയാണ് അവർ ചെയ്തതെന്നും യെദിയൂരപ്പ പറഞ്ഞു. താൻ അധികാരത്തിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും കർണാടകയുടെ നല്ല ഭാവിക്കു വേണ്ടി പ്രവർത്തിക്കും എന്നും അടുത്ത ലോകസഭ തെരഞ്ഞെടുപ്പിൽ 28സീറ്റുകളിൽ മുഴുവൻ സീറ്റിലും ബിജെപി ജയിക്കും എന്നും യെദിയൂരിയപ്പ പ്രഖ്യാപിച്ചുകൊണ്ടാണ് രാജി വച്ചത്. കർണാടകയിൽ 104 അംഗങ്ങളുടെ പിന്തുണയുള്ള ബിജെപി ഒറ്റക്കക്ഷി ഭൂരിപക്ഷമായിരുന്നു. എന്നാൽ ഈ രാജി പാർട്ടിക്കേറ്റ നാണം കെട്ട തോൽവിയും ആയി.

ഇന്ധനവില നിയന്ത്രണമില്ലാതെ കുതിക്കുന്നു

തിരുവനന്തപുരം :സംസ്ഥാനത്തെ പെട്രോൾ വില എൺപതു കടന്നു. ഡീസൽ എൺപത്തിനോടടുക്കുകയും ചെയ്തു. നാലുരൂപയോളം ലിറ്ററിന് വർധിക്കും എന്നാണ് സൂചന. ഈ പോക്ക് 2013 ൽ പെട്രോൾ ലിറ്ററിന് 83എന്ന സർവ്വകാല റെക്കോർഡ് തകർത്തു മുന്നോട്ടു പോകാനാണ് സാധ്യത.രാജ്യാന്തര തലത്തിൽ ക്രൂഡോയിൽ വില ബാരലിന് 80ഡോളർ കടന്നു. അമേരിക്ക ഉപരോധം ഏർപ്പെടുത്തിയാൽ ഇറാന്റെ എണ്ണ വിതരണം കുറയും ഫലത്തിൽ ഇന്ധന വില കൂടും. ഒപെക് രാജ്യങ്ങളിൽ എണ്ണയുത്പാതനം കുറഞ്ഞിട്ടുമുണ്ട്. തീരുവ കുറയ്ക്കാൻ പറ്റില്ല എന്ന് ധനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ആ വഴി ഇന്ധന വില നിയന്ത്രിക്കാൻ സർക്കാരിന് താല്പര്യം ഇല്ല. മാസത്തിൽ രണ്ടുതവണ വില മാറ്റം ഉണ്ടായിരുന്ന രീതി ഇപ്പോൾ ദിവസേന ആക്കുകയും ചെയ്തു. കര്ണാടകതെരെഞ്ഞെടുപ്പിൽ കേന്ദ്ര സർക്കാരിനെതിരെ ജനവികാരം ഉയരാ തിരിക്കാൻ ഇന്ധന വില വര്ധിപ്പിക്കാതെ പിടിച്ചു നിർത്തിയതും ഫലം കണ്ടില്ല. സർക്കാർ ഇടപെട്ടില്ലെങ്കിൽ ഇത് എവിടെ ചെന്ന് എത്തും എന്ന് ഒരു പിടിയുമില്ല.