കർണാടക ഇന്ന് പോളിങ് ബൂത്തിലേക്ക്

കർണാടക :223 മണ്ഡലങ്ങളിൽ 4.96 വോട്ടറുമാരുമായി കർണാടക ഇന്ന് പോളിങ് ബൂത്തിലേക്ക്. മൂന്നു മാസം നീണ്ട കനത്ത പ്രചരണം അവസാനിച്ചു. മുഖ്യമന്ത്രി സ്ഥാനാര്ഥികളായ യെഡിയൂരപ്പയും സിദ്ധരാമയ്യയും സ്വന്തം മണ്ഡലങ്ങളിൽ തിരിച്ചെത്തി നിശബ്ദ പ്രചാരണങ്ങളിൽ മുഴുകിയിരിക്കുകയാണ്. ദേശീയ നേതാക്കൾക്ക് കന്നഡ മണ്ണിൽ വിലക്കേർപ്പെടുത്തിയത് കാരണം ഡൽഹിയിൽ ഇരുന്ന് കർണാടകയിലേക്ക് ഉറ്റുനോക്കുകയാണ് അവർ. 1500 റോളം പ്രശ്നസാധ്യത ബൂത്തുകളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇലെക്ഷൻ സാമഗ്രികളുടെ വിതരണം പൂർത്തിയായി കഴിഞ്ഞു. ബിജെപി യും കോൺഗ്രസ്സും കനത്ത പോരിലാണ്. ജെഡി എസും പുറകിലുണ്ട്. ഒന്നര ലക്ഷം പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 7മുതൽ വൈകിട്ട് 6വരെയാണ് പോളിങ്. 15നാണ് വോട്ടെണ്ണൽ.

Advertisements

ദിലീപിനോട് 10 കോടി ആവശ്യപ്പെട്ടു ലിബർട്ടി ബഷീറിന്റെ വക്കീൽ നോട്ടീസ്

കൊച്ചി :നടൻ ദിലീപിനോട് 10 കോടി ആവശ്യപ്പെട്ടു ലിബർട്ടി ബഷീറിന്റെ വക്കീൽ നോട്ടീസ്. . നടിയെ ആക്രമിച്ച കേസിൽ ദിലീപ്, ലിബർട്ടി ബഷീറടക്കമുള്ള ആളുകൾ തനിക്കെതിരെ ഗൂഢാലോചന നടത്തിയതായി ആരോപിച്ചിരുന്നു. ഈ ആരോപണം ലിബർട്ടി ബഷീറിന് മാനഹാനി ഉണ്ടാക്കിയതായാണ് വക്കീൽ നോട്ടീസിൽ. ദിലീപ് മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും തനിക് മാനഹാനി ഉണ്ടാക്കി എന്നാണ് ലിബർട്ടി ബഷീറുടെ വാദം. 10കോടി രൂപയും മാപ്പും ദിലീപ് നൽകണം. അല്ലാത്തപക്ഷം നിയമനടപടികളിലൂടെ മുന്നോട്ടു പോകാനാണ് ഉദ്ദേശിക്കുന്നതെന്നും ലിബർട്ടി ബഷീർ പറഞ്ഞു.

കർണാടകയിൽ കോൺഗ്രസ്‌ വർഗീയ കാർഡ് ഇറക്കുന്നു :

കർണാടകയിൽ കോൺഗ്രസ്‌ ആധിപത്യം ഉറപ്പിക്കാൻ വർഗീയ കാർഡ് ഇറക്കുന്നതായി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. മത്സരിക്കുന്നതു വിഷയാധിഷ്ടമായിരിണം അല്ലാതെ ജാതി പറഞ്ഞാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യെദിയൂരിയപ്പ ജനകീയ നേതാവാണ് അദ്ദേഹത്തെ കുറിച്ചുള്ള അഴിമതി ആരോപണങ്ങൾ തെറ്റ് ആണെന്ന് തെളിഞ്ഞു കഴിഞ്ഞതാണ്. ബിജെപി കർണാടകയിൽ വിജയിച്ചിരിക്കും എന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

കോട്ടയത്ത്‌ ബൈക്ക് അപകടത്തിൽ മാധ്യമപ്രവർത്തക മരിച്ചു.

കോട്ടയം :കോട്ടയത്ത്‌ മാധ്യമപ്രവർത്തക സൂര്യ വാസൻ(29) ബൈക്ക് അപകടത്തിൽ മരിച്ചു. കോട്ടയത്ത്‌ നിന്നും തിരുവഞ്ചൂരിലെക് പിതൃ സഹോദര പുത്രൻ അന്തപദ്മനാഭനോടപ്പം ബൈക്കിലായിരുന്നു യാത്ര. നിഷ്കളങ്ക ജംഗ്ഷനിൽ എത്തിയപ്പോൾ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഒരു ബസ് വന്നിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സൂര്യയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രേവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സൂര്യ സ്റ്റാർ വിഷനിലും കൌമുദി ചാനലിലും വാർത്ത അവതാരകയായി പ്രവർത്തിച്ചിട്ടുണ്ട്.സംസ്കാരം ഇന്ന് ഉച്ചക്ക് 3ന്.

ഗോസിപ്പുകൾക്ക് ഇനി വിട.ബോളിവുഡ് നടി സോനം കപൂറിന്റെ വിവാഹം മെയ്‌ 8ന്

മുംബൈ :ഗോസിപ്പുകൾക്ക് വിട നൽകി ബോളിവുഡ് നടൻ അനിൽകപൂർ മകൾ സോനം കപൂറിന് മുംബൈയിൽ സ്വന്തം ബഗ്ളാവിൽ മംഗല്യം ഒരുക്കി. മെയ്‌ എട്ടിനാണ് വിവാഹം. ഡൽഹി ബിസിനസ്‌കാരൻ ആനന്ദ് അഹൂജയാണ് വരൻ.2016ൽ ലണ്ടനിൽ അനിൽ കപൂറിന്റെ അറുപതാം പിറന്നാൾ ആഘോഷത്തിനിടക്കാണ് മകളുടെ പ്രണയം പുറംലോകം അറിഞ്ഞത്. ഇതോടെ രണ്ട് വർഷത്തെ നീണ്ട പ്രണയത്തിനും വിരാമമായി. വിവാഹം തികച്ചും സ്വകാര്യ ചടങ്ങായിരിക്കും. വിവാഹ തിയ്യതി പ്രഖ്യപിച്ച കുറിപ്പിൽ ഒരപേക്ഷയും ഉണ്ടായിരുന്നു. കുടുംബത്തിന്റെയും സ്വകാര്യതയെ മാനിക്കണം എന്ന്. മെയ്‌ 11, 12 തീയതികളിൽ ജനീവയിലാണ് വിവാഹം എന്നായിരുന്നു ഇതിനു മുൻപ് അറിയിച്ചത് പിന്നീട് ജോദ്പുരിലോ, ഉദയ്പൂരിലോ ആയിരിക്കും എന്നും അറിയിച്ചിരുന്നു. ഇതൊന്നുമല്ല മുബൈയിൽ തന്നെ എന്ന് ഇപ്പോൾ അറിഞ്ഞിരിക്കുന്നു. ഹിന്ദു ആചാരം അനുസരിച്ചായിരിക്കും ചടങ്ങുകൾ. എന്തായാലും മുബൈയിൽ അനിൽ കപൂറിന്റെ ബംഗ്ലാവിൽ വിവാഹ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ട്.

മമ്മൂട്ടിയുടെ അങ്കിൾ പ്രദർശനത്തിനെത്തി

ഓരോ മലയാളികളുടെയും വീടുകളിൽ ഒരുപാടു അങ്കിൾമാർ കയറി ഇറങ്ങിയിട്ടുണ്ടാവും. അങ്ങനെ ഒരു അങ്കിൾ മുഖ്യ കഥാപാത്രമാകുന്ന ചിത്രമാണ് മമ്മൂട്ടി നായകനായി അവതരിപ്പിക്കുന്ന “അങ്കിൾ “. ഇതിൽ മമ്മൂട്ടി വില്ലനാണ് എന്നും സംസാരമുണ്ട്. സിനിമയിൽ മമ്മൂട്ടി തന്നെ പാടിയ ഗാനം “എന്താ ജോൺസാ കള്ളിലെ…. സമൂഹമാധ്യമങ്ങളിൽ ” ഹിറ്റായി കഴിഞ്ഞു. മലയാളികളുടെ ജീവിതവും സാമൂഹ്യ പ്രസ്നങ്ങളുമാണ് കഥയുടെ പ്രമേയം. കഥ, തിരക്കഥ, സംഭാഷണം, നിർമാണം എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത് നടൻ ജോയ്മാത്യു. ഗിരീഷ് ദാമോദർ ആണ് സംവിധാനം. ജോയ്മാത്യു തിരക്കഥ നിർവഹിച്ച “ഷട്ടർ “സിനിമ ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയതാണ്. അതിനും മുകളിൽ ആയിരിക്കും ‘അങ്കിൾ ‘എന്നാണ് ജോയ്മാത്യു തന്നെ പറയുന്നത്. ഇല്ലെങ്കിൽ തിരക്കഥ എഴുത്തു താൻ നിർത്തും എന്നും അദ്ദേഹം അറിയിച്ചു. ഇനി പ്രേക്ഷകരാണ് സിനിമ വിലയിരുത്തേണ്ടത്

സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം:സ്വർണ്ണം ഗ്രാമിന് പതിനഞ്ചു രൂപ ഇടിഞ്ഞു 2895 രൂപയായി.പവന് 23160. ഇന്നലെ ഗ്രാമിന് 2910 ആയിരുന്നു. ഏപ്രിൽ പതിമൂന്നിന് ശേഷം സ്വർണത്തിനു വില കയറിക്കൊണ്ടിരിക്കുകയായിരുന്നു. ഇന്നാണ് ഏറ്റവും വില കുറവ് അനുഭവപ്പെട്ടത്.