വിവാഹ ഒരുക്കത്തിനുള്ള പണം നഷ്ടപെട്ട യുവാവിന് പണം തിരികെ നൽകി ദുബായ് എയർപോർട്ട്

ദുബായ് :വിവാഹത്തിനായി നാട്ടിലേക്കു ഫ്ലൈറ്റ് കയറിയ യുവാവിന്റെ പണം നഷ്ടപ്പെട്ടു. പണം നഷ്ടപെട്ട വിവരം യുവാവ് അറിയുന്നത് വീട്ടിൽ എത്തിയതിനു ശേഷമാണ്. 18364ദിർഹമാണ് നഷ്ടപെട്ടത് .ലോണ യാണ് ഈ പൈസ യുവാവ് എടുത്തിരുന്നത്. പൈസ നഷ്ടപ്പെട്ടു പ്രതിസന്ധിയിലായ യുവാവ് വിവാഹ ഒരുക്കങ്ങൾ നിർത്തി വെക്കാൻ ഒരുങ്ങുബോഴാണ് ദുബായ് ഐര്പോര്ടിന്റർ ഫോൺ വന്നത് .പൈസ തിരിച്ചു ഏല്പിക്കുകയും കളയാതെ സൂക്ഷിക്കാൻ ഉപദേശിക്കുകയും ചെയ്തു. ഇങ്ങനെയുള്ള സംഭവങ്ങൾ നിരവധി  ദുബായിൽ നടന്നിട്ടുണ്ടെന്നും എയർപോർട്ട് സെക്യൂരിറ്റി ഡയറക്ടർ പറഞ്ഞു .

 

 

ഹയർ സെക്കന്ററി ഫിസിക്സ്‌ ചോദ്യ പേപ്പർ ചോർന്നു

തൃശൂർ ജില്ലാ കോർഡിനേറ്റർക് വാട്സ് ആപ് വഴിയാണ് ഹയർ സെക്കന്ററി ഫിസിക്സ്‌  ചോദ്യപേപ്പർ എത്തിയത്. ഉടനെ കോഓർഡിനേറ്റർ ഈ വിവരം ഹയർ സെക്കന്ററി ഡിറക്ടർക്കു കൈമാറുകയും ചെയ്തു .ഡയറക്ടർ ഉടനെ ഡിജിപി യ്ക്ക് പരാതി നൽകുകയും സംഭവത്തിൽ സൈബർ പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട് .സംഭവത്തിൽ വിശദമായ വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല.

നടി ലെന പളനിയിൽ മൊട്ട അടിച്ചു

നടി ലെന പളനിയിൽ മൊട്ട അടിച്ചു. മൊട്ട അടിച്ചു നിൽക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കു വച്ചതും അവർ തന്നെ .പ്രേഷകരെല്ലാം ആകാംക്ഷയിലാണ് എന്തിനാണ് മൊട്ട അടിച്ചതെന്നു അറിയാൻ .അടുത്ത സിനിമക്കു വേണ്ടിയാണോ ?.പളനിയുടെ പ്രത്യേകത അറിയില്ലേ ?എന്ന് ലെനയും .സാധരണ ഇത്രെയും വലിയ കാര്യങ്ങളൊന്നും ചെയ് ത്തവരാണ് സിനിമ ലോകത്തെ സ്ത്രീകൾ എന്നാണ് വെപ്പ് .എന്നാൽ ലെന ചെയ്തത് എല്ലാവരെയും സത്യത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. എങ്കിലും സസ്പെൻസ് ഇല്ലാതില്ല. എന്താണെന്ന് വഴിയേ കണ്ടറിയേണ്ടിയിരിക്കുന്നു.

ഷാർജ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതിക്ക് സുഖപ്രസവം

യു എ ഇ :ഷാർജ പോലീസിന്റെ സമയോചിത ഇടപെടലിൽ അമ്മയും കുട്ടിയും സുരക്ഷിതർ. ഷാർജ -ദുബായ് റോഡിലെ ഗതാഗത കുരുക്കിൽ പെട്ട് ഗർഭിണി യും ഭർത്താവും വിഷമിച്ചു നിൽക്കെയാണ് ഷാർജ പോലീസ് ഉണർന്നു പ്രവർത്തിച്ചത്. പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലേക്കു തിരിച്ച ഗർഭിണിയും ഭർത്താവും ഗതാഗതക്കുരുക്കിൽ പെട്ടു . വേദന കൂടിവന്ന സാഹചര്യത്തിൽ എന്തു ചെയ്യണമെന്നറിയാതെ കു ഴങ്ങിയ ഭർത്താവ് ഷാർജ പോലീസിനെ വിവരമറിയിക്കുകയായിരുന്നു .കണ്ട്രോൾ റൂമിൽ നിന്ന് പെട്ടെന്നു സഹായവുമായി പോലീസ് എത്തി അവരെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തി മൂന്നുമിനിറ്റിൽ പ്രസവവും കഴിഞ്ഞു  അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.  ഷാർജ പോലീസിനോട് നന്ദി അറിയിച് ഭർത്താവ് .പോലീസിന്റെ പ്രവർത്തി മാതൃകാപരമാണെന്നും വിലയിരുത്തി.

പെട്രോൾ പമ്പുകൾക്കെതിരെയുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ചു സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ 26ന് ഉച്ചവരെ അടച്ചിടും

കോട്ടയം :പെട്രോൾ പമ്പുകൾക്കെതിരെയുള്ള ആക്രമണങ്ങളിൽ കർശന നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ഈ മാസം 26ന് പെട്രോൾ പമ്പുകൾ രാവിലെ 6മണിമുതൽ ഉച്ചക്ക് 1മണി വരെ അടച്ചിടും .സംസ്ഥാനത്തു വർധിച്ചു വരുന്ന ആക്രമണങ്ങളിൽ പെട്രോൾ പമ്പുകൾക്കു സുരക്ഷയൊന്നുമില്ല. സുരക്ഷ ഭീഷണി മൂലം രാത്രികാലങ്ങളിൽ ജീവനക്കാരെ ലഭിക്കുന്നില്ല. പമ്പുകളുടെ സംരക്ഷണത്തിന് നിയമ നിർമാണം നടത്തണമെന്നാണ് സംസ്‌ഥാന സർക്കാരിനോട് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഭാരവാഹികളുടെ ആവശ്യം. അതുപോലെ പമ്പിന് സമീപം ബാങ്കുകൾ ക്യാഷ് ഡെപ്പോസിറ് മെഷീനുകൾ സ്ഥാപിക്കുകയോ അല്ലെങ്കിൽ രാത്രി കാലങ്ങളിലെ വിറ്റുവരവ് സൂഷിക്കാൻ സൗകര്യമൊരുക്കുകയോ ചെയ്യണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കോട്ടയത്ത്‌ പെട്രോൾ ജീവനക്കാരനെ ആക്രമിച്ചു ഒന്നരലക്ഷം കവർന്നിരുന്നു .ആക്രമണം ചെറുക്കൻ ശ്രമിച്ച ജീവനക്കാരനെ അടിച്ചു വീഴ്ത്തി .ഈ പശ്ചാത്തലത്തിലാണ് ഭാരവാഹികൾ പ്രതിഷേധവുമായി മുന്നോട്ടു വന്നത്.

സൈബർ ആക്രമണത്തിനെതിരെ പോരാട്ടം നിർത്തി വെക്കില്ലെന്നു മെലാനിയാ ട്രംപ്

വാഷിംഗ്‌ടൺ :കുട്ടികൾക്കും സ്ത്രീകൾക്കും എതിരെ ഉള്ള ഓൺലൈൻ അതിക്രമങ്ങൾക്കെതിരെ പോരാട്ടം തുടരുമെന്ന്  യു എ സ് പ്രസിഡന്റ്‌ഡൊണാൾഡ്  ട്രംപിന്റെ ഭാര്യ മെലാനിയാ ട്രംപ് .തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ താൻ ചെയ്യുമെന്നും വിമര്ശനങ്ങള് ഉണ്ടാവുമെന്നും  അവർ പറഞ്ഞു .വിമര്ശകർ എപ്പോഴും ഈ  കാര്യങ്ങൾ പറയുമ്പോൾ സംശയ ദൃഷ്ടിയോടെയാണ് തന്നെ കാണുന്നെതെന്നു അറിയാമെന്നും അവർ പറഞ്ഞു. കുട്ടികളെയും അടുത്ത തലമുറകളെയും സഹായിക്കുകയാണ് ലക്ഷ്യം  എന്നും മെലാനിയാ അറിയിച്ചു.

ഉത്സവത്തിനെത്തിയ ആന കിണറ്റിൽ വീണ് ചെരിഞ്ഞു

ശ്രീകൃഷ്ണപുരം :പാലക്കാട്‌ ശ്രീകൃഷ്ണപുരം ഉത്രത്തിൽ കാവ് ഭരണിവേല ഉത്സവത്തിനെത്തിയ ആന ക്ഷേത്രത്തിൽ നിന്ന് മടങ്ങവേ കിണറ്റിൽ വീണ് ചെരിഞ്ഞു. ഗുരുവായൂർ ദേവസ്വത്തിന് കീഴിലുള്ള ശേഷാദ്രി എന്ന ആനയാണ് കിണറ്റിൽ വീണത്.നാട്ടുകാരും ഫയർ ഫോഴ്‌സും കിണഞ്ഞു പരിശ്രമിച്ചു ഒരുവിധം ആനയെ കരയ്ക്കു കയറ്റിയപ്പോഴേക്കും ആന ചെരിഞ്ഞു .ഉത്സവപ്രേമികൾക്കും ആന പ്രേമികൾക്കും തീരാ ദുഖമായിരിക്കുകയാണ് ഈ കാഴ്ച .