നീലിമയേയും മക്കളെയെയും തനിച്ചാക്കി ബാലു മുങ്ങി. ‘ഉപ്പുംമുളകും’ അപ്രതീഷിത വഴിത്തിരിവിൽ

ഫ്ലവർസ് ചാനലിൽ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ സീരിയലാണ് “ഉപ്പും മുളകും”അച്ചൻ ബാലുവും അമ്മ നീലിമയും നാലു മക്കളും അടങ്ങുന്ന കുടുംബത്തിലെ കുസൃതികളും മനോഹര നിമിഷങ്ങളുമാണ് കഥയുടെ ഇതിവൃത്തം. നാലു കുട്ടികൾക്ക് പുറമെ അഞ്ചാമതും നീലിമ ഗർഭിണി ആയിരിക്കുകയാണ്. ഈ സമയത്താണ് കുടുംബനാഥനും അച്ചനും ആയ ബാലു മുങ്ങിയിരിക്കുന്നത്. പൂർണ ഗർഭിണിയായ നീലിമയെ പരിചരിക്കുന്നത് ഇപ്പോൾ നാലുകുട്ടികളും ചേർന്നാണ്. എട്ടാം മാസത്തിൽ നീലിമയെ ആശുപത്രിയിൽ പ്രേവേശിപ്പിക്കുന്ന എപ്പിസോഡ് ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അഞ്ചാമത് ഒരാളെ കൂടി കൊണ്ട് വന്നു പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള മാർക്കറ്റിംഗ് തന്ത്രമാണിതെന്നും സംസാരമുണ്ട്.

Advertisements

സംസ്ഥാനത്ത് ഇന്ധന വില കുതിക്കുന്നു.

തിരുവനന്തപുരം :സംസ്ഥാനത്ത് കഴിഞ്ഞ ആറു ദിവസങ്ങളായി ഇന്ധന വില കുതിച്ചു ഉയരുകയാണ്. ഇന്ന് പെട്രോളിന് 78.61പൈസയും ഡീസലിന് 71. 52 പൈസയുമാണ്. ഇന്നലത്തേതിൽ നിന്ന് പെട്രോളിന് 14പൈസയും ഡീസലിന്, 19പൈസയുമാണ് കൂടിയത്. അതിന് മുൻ ദിവസത്തിൽ പെട്രോളിനും ഡീസലിനും 20പൈസ വീതം വർധിച്ചിരുന്നു. രാജ്യാന്തര തലത്തിൽ അസംസ്‌കൃത എണ്ണ വില വർധനവാണ് ഇന്ധന വില ഉയരാൻ കാരണം എന്നാണ് എണ്ണ കമ്പനികളുടെ വാദം. നാലു വര്ഷങ്ങള്ക്കു മുൻപ് അതായത് 2014ൽ അസംസ്‌കൃത എണ്ണയ്ക്ക് ഇന്നത്തെ വിലയുടെ പകുതിയേ ഉണ്ടായിരുന്നുളൂ. പെട്രോൾ, ഡീസൽ വിലയുടെ പകുതിയോളം കേന്ദ്ര സംസ്ഥാന തീരുവകളാണ്. ഇറക്കുമതി തീരുവ കുറക്കണമെന്നു കേന്ദ്ര പെട്രോളിയം മന്ത്രാലയം ധനമന്ത്രാലയത്തോടു ആവശ്യ പെട്ടിട്ടു നാളുകൾ ഏറെയായി. ധനമന്ത്രാലയം ഇതു ചെവികൊള്ളാത്ത മട്ടാണ്. കേരളത്തെ അപേക്ഷിച്ചു ചെന്നൈ, ബാംഗ്ലൂർ, പുതുച്ചേരി, മാഹി എന്നിവടങ്ങളിൽ പെട്രോൾ വില കുറവാണ്. എന്നാൽ മുബൈയിൽ വിലകയറ്റം രൂക്ഷമാണ്. പെട്രോൾ ലിറ്ററിന് 82. 35 ആണ് അവിടെത്തെ ഇന്നത്തെ വില.

മുതിർന്ന മാധ്യമ പ്രവർത്തക ശ്രീകല പ്രഭാകർ വിടവാങ്ങി

തിരുവനന്തപുരം :മുതിർന്ന മാധ്യമ പ്രവർത്തകയും സംസ്ഥാന പത്ര പ്രവർത്തക യൂണിയൻ സെക്രട്ടറിയുമായ ശ്രീകല പ്രഭാകർ അന്തരിച്ചു. നാലു ദിവസം മുൻപ് അമിതമായി ഉറക്കഗുളിക കഴിച്ച നിലയിൽ കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം. വനിതാ മാധ്യമ പ്രവർത്തകർ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിൽ ജാഗരൂകയായിരുന്നു. കൈരളി പീപ്പിൾ ചാനലിലിൽ പ്രവർത്തിച്ചു വരികയായിരുന്നു ഈ വിയോഗം. നല്ല പെരുമാറ്റവും എല്ലാവരോടും സ്നേഹത്തോടെ സംസാരിക്കുകയും ചെയ്തിരുന്ന വ്യക്തിയാണ്. ദൂരദര്ശന് അടക്കമുള്ള മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ചൊവ്വാഴ്ച 11ന് വീട്ടുവളപ്പിൽ.

ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. മികച്ച നടൻ ഫഹദ്, മഞ്ജു മികച്ച നടി

ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. തൊണ്ടിമുതലും ദൃക്‌സാക്ഷിയിലൂടെ ഫഹദും ഉദാഹരണം സുജാതയിലൂടെ മഞ്ജുവും മികച്ച നടി നടന്മാരായി. ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ മികച്ച സംവിധയകനായി ജയരാജുo തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമ തൊണ്ടിമുതലും ദൃക്‌സാക്ഷിയും. മികച്ച ജനപ്രിയ സിനിമ രാംലീല. ക്രിട്ടിക്സ് ജുബിലീ പുരസ്‌കാരം ആളൊരുക്കത്തിലൂടെ ഇന്ദ്രൻസ് സ്വന്തമാക്കി. മികച്ച രണ്ടാമത്തെ ചിത്രം ആളൊരുക്കമാണ്. മികച്ച ചിത്രത്തിന്റെ സംവിധയകൻ ദിലീഷ് പോത്തൻ .മികച്ച രണ്ടാമത്തെ നടൻ ടോവിനോ തോമസ്, നടി ഐശ്വര്യ ലക്ഷ്മി. മികച്ച തിരക്കഥ സജീവ് പാഴൂരിന്റെതാണ്. മികച്ച ഗായകൻ കല്ലറ ഗോപൻ, ഗായിക ജ്യോത്സന. മികച്ച ഗാനരചയിതാവ് ഡോ :എം ജി സദാശിവൻ. മികച്ച ബാലചിത്രം ഇലകൾ പച്ച പൂക്കൾ മഞ്ഞ, മികച്ച ബാല നടൻ അശോക് , ബാല നടി മീനാക്ഷി. നവാഗത പ്രതിഭകളായി ഷൈൻ നിഗം, നിമിഷ സജയൻ, ശ്രീകാന്ത് മേനോൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ചലച്ചിത്ര പ്രതിഭ പുരസ്‌കാരങ്ങൾ ദേവനും ജലജയും സംവിധായകൻ ബാലു കിരിയത്തും സ്വന്തമാക്കി.

പൊലീസിലെ കൊമ്പുള്ളവരുടെ കൊമ്പൊടികണമെന്നു എം പി സുരേഷ് ഗോപി

വരാപ്പുഴ കസ്റ്റഡി മരണത്തിൽ പങ്കുള്ള എല്ലാ ഉന്നതന്മാരും ശിക്ഷിക്കപ്പെടണമെന്നു നടനും എം പി യുമായ സുരഷ് ഗോപി. പോലീസിൽ കൊമ്പുള്ളവരുടെ കൊമ്പൊടികണമെന്നും വരാപ്പുഴ കസ്റ്റഡി മരണത്തിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് സന്ദർശിച്ചു മടങ്ങവേ മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.

സംസ്ഥാനം കനത്ത ജാഗ്രതയിൽ :ഡി ജി പി

തിരുവനന്തപുരം :കശ്‍മീരിലെ കത്വയിൽ ക്രൂര ബലാൽസംഗത്തിന് ഇരയായ എട്ടുവയസുകാരിയ്ക്കു നീതി ലഭിക്കാൻ എന്ന് വ്യാജേനെ സമൂഹ മാധ്യമങ്ങളിലൂടെ ഹർത്താൽ ആഹ്വാനം ചെയ്തു ഒരുകൂട്ടം ആളുകൾ സംസ്ഥാനത്തു കലാപം സൃഷിടിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തു മൂന്നു ദിവസത്തെ കനത്ത ജാഗ്രത നിർദ്ദേശിച്ചു ഡി ജി പി ലോക്നാഥ് ബെഹ്‌റ രംഗത്തു വന്നത്. എസ് ഡി പി ഐ, വെൽഫെയർ പാർട്ടി, ജമാഅതെ ഇസ്ലാമി തുടങ്ങിയ തീവ്രനിലപാടുകാരാണ് സംസ്ഥാനത്തു പലയിടങ്ങളിലായി അക്രമം അഴിച്ചു വിട്ടതെന്നാണ് റിപ്പോർട്ട്‌. കഴിഞ്ഞ തിങ്കളാഴ്ച നടന്ന ഹർത്താലിന് പുറകിൽ എ സ് ഡി പി ഐ ആണെന്നാണ് കണ്ടെത്തൽ. അറസ്റ്റിലായ ഭൂരിഭാഗം ആളുകളും എ സ് ഡി പി ഐ കാരാണ്. മലബാറിലാണ് കൂടുതൽ ആക്രമണം അഴിച്ചു വിട്ടത്. കണ്ണൂരിൽ പോലീസിനെ ആക്രമിച്ചു ക്രിമിനലുകൾ പോലീസ് സ്റ്റേഷൻ കൈയടക്കിയിരുന്നു. ഇതിൽ 340 കേസുകളാണ് ഫയൽ ചെയ്‍തത്. 951പേരെ അറസ്റ് ചെയ്തു. 215പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. കടകൾ നിർബന്ധിച്ചു അടപ്പിച്ചും വാഹനങ്ങൾ തല്ലി തകർത്തും,ക്രിമിനലുകൾ അഴിഞ്ഞാടുകയാണ്. പോലീസുകാരുടെ പ്രവർത്തനം തടസപ്പെടുത്തിയും പൊതുമുതൽ നശിപ്പിക്കുന്നതിനും സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തുന്നതിനുമെതിരെ ഐ ടി ആക്ട് പ്രകാരം കേസെടുക്കും. കർശന നടപടികളായിരിക്കും ഇനി മുതൽ എടുക്കുക എന്നും ഡി ജി പി പറഞ്ഞു. കൂടാതെ സംസ്ഥാനത്തു മൂന്നു ദിവസം കനത്ത പോലീസ് നീരിക്ഷണവും ഏർപ്പെടുത്തി. അവധിയിലുള്ള പോലീസുകാരോട് ഉടൻ തിരിച്ചെത്താനും നിർദേശിച്ചിട്ടുണ്ട്. കോഴിക്കോട് ഇന്ന് നടതാനിരുന്ന എ സ് ഡി പി ഐ യുടെ പ്രകടനത്തിന്റെ അനുമതി നിഷേധിച്ചു. നഗരത്തിൽ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു.

“ദി മുസൽമാൻ “:കൈകൊണ്ടെഴുതി പ്രസിദ്ധീകരിക്കുന്ന ഏക ഇന്ത്യൻ പത്രം

ചെന്നൈ :അച്ചടി വാർത്ത മാധ്യമങ്ങൾ ഹൈടെക് രീതിയിൽ പുരോഗമിക്കുന്ന ഈകാലത്തു കൈകൊണ്ടെഴുതി പ്രസിദ്ധീകരിക്കുന്ന ഒരു പത്രം നമ്മുടെ രാജ്യത്തുണ്ട്. ‘ചെന്നൈയിൽ ‘. 1927ൽ പ്രവർത്തനമാരംഭിച്ചു 91വർഷങ്ങൾ പിന്നിട്ട ദി മുസൽമാൻ എന്ന പത്രം ഒരു സായാഹ്‌ന പാത്രമായി ഇന്നും തുടരുന്നു. 13ബിരുദം കരസ്ഥമാക്കിയിട്ടുള്ള സൈദ് ആരിഫുല്ല എന്ന ചീഫ് എഡിറ്ററുടെ നേതൃത്വത്തിൽ ബൈലൈനുകളില്ലാതെ രണ്ട് ഉറുദു എഡിറ്ററും മൂന്നു കൈഴുത്തു വിദഗ്ദ്ധരുടെയും കൂട്ടായ്മയിലാണ് പുറത്തിറങ്ങുന്നത്. 21000 കോപ്പികളാണ് വിറ്റുവരവ്. ലോകത്തെ തന്നെ ഏറ്റവും വിലകുറഞ്ഞ പത്രവും ഇതുതന്നെ.