മെക്സിക്കോയ്ക്ക് ജർമനിയുടെ മേൽ അട്ടിമറി വിജയം

റഷ്യ :നിലവിലെ ലോക ചാമ്പിയന്മാരുടെ അഹങ്കാരത്തിനു മുകളിൽ  ഏറ്റ കനത്ത പ്രഹരമാണ് ഇത്   .ജർമ്മനിയും മെക്സിക്കോയും ഇന്ന് കളിക്കിറങ്ങുമ്പോൾ അവരുടേതായ ആത്മ വിശ്വാസം രണ്ടു ടീമുകൾക്കും ഉണ്ടായിരുന്നു. ജർമ്മനി തങ്ങളുടെ കപ്പ് നിലനിർത്താൻ പോരാടുമ്പോൾ മെക്സിക്കോ നല്ല ടീം കരുത്തു കാണിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രികരിച്ചത്. എന്നാൽ ജർമനിയുടെ പ്രതിരോധത്തെ തകർത്തു മുപ്പത്തഞ്ചാം മിനിറ്റിൽ മെക്സിക്കോയുടെ ഹിർവിങ് ലോസാലോയ് ആ ഗോൾ അടിച്ചു. മധ്യനിരയും പിൻനിരയും ജർമ്മനിയുടെ ശക്തികളായിരുന്നു എന്നാൽ മുൻനിരക്കു വേണ്ടത്ര ചെറുത്തു നില്കാൻ ആയില്ല എന്ന് വേണം പറയാൻ .കളിയുടെ ആദ്യ പകുതിയിൽ വേണ്ടത്ര പെർഫോമൻസ് കാഴ്ച വെക്കാൻ ജര്മനിയ്ക്കു കഴിഞ്ഞില്ല .എന്നാൽ അവസാനത്തെ 15മിനിറ്റു ടീം മികച്ച പ്രകടനം കാഴ്ച വച്ചു  .ജർമൻ ടീമിന്റെ ഒട്ടുമിക്ക പ്രഹരങ്ങളെയും പിടിച്ചു നിർത്താൻ മെക്സിക്കോ പാടുപെടുന്നതും കണ്ടു .എന്നാൽ രണ്ടാം ഘട്ടത്തിൽ പ്രതിരോധം ശക്തമാക്കി മെക്സിക്കോ ഗെയിം പ്ലാനിങ് ലൂടെയും കൌണ്ടർ അറ്റാക്കിലൂടെയും ജർമനിയെ തളച്ചു.

 

Advertisements

ദിലീപിനോട് 10 കോടി ആവശ്യപ്പെട്ടു ലിബർട്ടി ബഷീറിന്റെ വക്കീൽ നോട്ടീസ്

കൊച്ചി :നടൻ ദിലീപിനോട് 10 കോടി ആവശ്യപ്പെട്ടു ലിബർട്ടി ബഷീറിന്റെ വക്കീൽ നോട്ടീസ്. . നടിയെ ആക്രമിച്ച കേസിൽ ദിലീപ്, ലിബർട്ടി ബഷീറടക്കമുള്ള ആളുകൾ തനിക്കെതിരെ ഗൂഢാലോചന നടത്തിയതായി ആരോപിച്ചിരുന്നു. ഈ ആരോപണം ലിബർട്ടി ബഷീറിന് മാനഹാനി ഉണ്ടാക്കിയതായാണ് വക്കീൽ നോട്ടീസിൽ. ദിലീപ് മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും തനിക് മാനഹാനി ഉണ്ടാക്കി എന്നാണ് ലിബർട്ടി ബഷീറുടെ വാദം. 10കോടി രൂപയും മാപ്പും ദിലീപ് നൽകണം. അല്ലാത്തപക്ഷം നിയമനടപടികളിലൂടെ മുന്നോട്ടു പോകാനാണ് ഉദ്ദേശിക്കുന്നതെന്നും ലിബർട്ടി ബഷീർ പറഞ്ഞു.

ഗോസിപ്പുകൾക്ക് ഇനി വിട.ബോളിവുഡ് നടി സോനം കപൂറിന്റെ വിവാഹം മെയ്‌ 8ന്

മുംബൈ :ഗോസിപ്പുകൾക്ക് വിട നൽകി ബോളിവുഡ് നടൻ അനിൽകപൂർ മകൾ സോനം കപൂറിന് മുംബൈയിൽ സ്വന്തം ബഗ്ളാവിൽ മംഗല്യം ഒരുക്കി. മെയ്‌ എട്ടിനാണ് വിവാഹം. ഡൽഹി ബിസിനസ്‌കാരൻ ആനന്ദ് അഹൂജയാണ് വരൻ.2016ൽ ലണ്ടനിൽ അനിൽ കപൂറിന്റെ അറുപതാം പിറന്നാൾ ആഘോഷത്തിനിടക്കാണ് മകളുടെ പ്രണയം പുറംലോകം അറിഞ്ഞത്. ഇതോടെ രണ്ട് വർഷത്തെ നീണ്ട പ്രണയത്തിനും വിരാമമായി. വിവാഹം തികച്ചും സ്വകാര്യ ചടങ്ങായിരിക്കും. വിവാഹ തിയ്യതി പ്രഖ്യപിച്ച കുറിപ്പിൽ ഒരപേക്ഷയും ഉണ്ടായിരുന്നു. കുടുംബത്തിന്റെയും സ്വകാര്യതയെ മാനിക്കണം എന്ന്. മെയ്‌ 11, 12 തീയതികളിൽ ജനീവയിലാണ് വിവാഹം എന്നായിരുന്നു ഇതിനു മുൻപ് അറിയിച്ചത് പിന്നീട് ജോദ്പുരിലോ, ഉദയ്പൂരിലോ ആയിരിക്കും എന്നും അറിയിച്ചിരുന്നു. ഇതൊന്നുമല്ല മുബൈയിൽ തന്നെ എന്ന് ഇപ്പോൾ അറിഞ്ഞിരിക്കുന്നു. ഹിന്ദു ആചാരം അനുസരിച്ചായിരിക്കും ചടങ്ങുകൾ. എന്തായാലും മുബൈയിൽ അനിൽ കപൂറിന്റെ ബംഗ്ലാവിൽ വിവാഹ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ട്.

മുതിർന്ന മാധ്യമ പ്രവർത്തക ശ്രീകല പ്രഭാകർ വിടവാങ്ങി

തിരുവനന്തപുരം :മുതിർന്ന മാധ്യമ പ്രവർത്തകയും സംസ്ഥാന പത്ര പ്രവർത്തക യൂണിയൻ സെക്രട്ടറിയുമായ ശ്രീകല പ്രഭാകർ അന്തരിച്ചു. നാലു ദിവസം മുൻപ് അമിതമായി ഉറക്കഗുളിക കഴിച്ച നിലയിൽ കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം. വനിതാ മാധ്യമ പ്രവർത്തകർ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിൽ ജാഗരൂകയായിരുന്നു. കൈരളി പീപ്പിൾ ചാനലിലിൽ പ്രവർത്തിച്ചു വരികയായിരുന്നു ഈ വിയോഗം. നല്ല പെരുമാറ്റവും എല്ലാവരോടും സ്നേഹത്തോടെ സംസാരിക്കുകയും ചെയ്തിരുന്ന വ്യക്തിയാണ്. ദൂരദര്ശന് അടക്കമുള്ള മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ചൊവ്വാഴ്ച 11ന് വീട്ടുവളപ്പിൽ.

ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. മികച്ച നടൻ ഫഹദ്, മഞ്ജു മികച്ച നടി

ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. തൊണ്ടിമുതലും ദൃക്‌സാക്ഷിയിലൂടെ ഫഹദും ഉദാഹരണം സുജാതയിലൂടെ മഞ്ജുവും മികച്ച നടി നടന്മാരായി. ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ മികച്ച സംവിധയകനായി ജയരാജുo തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമ തൊണ്ടിമുതലും ദൃക്‌സാക്ഷിയും. മികച്ച ജനപ്രിയ സിനിമ രാംലീല. ക്രിട്ടിക്സ് ജുബിലീ പുരസ്‌കാരം ആളൊരുക്കത്തിലൂടെ ഇന്ദ്രൻസ് സ്വന്തമാക്കി. മികച്ച രണ്ടാമത്തെ ചിത്രം ആളൊരുക്കമാണ്. മികച്ച ചിത്രത്തിന്റെ സംവിധയകൻ ദിലീഷ് പോത്തൻ .മികച്ച രണ്ടാമത്തെ നടൻ ടോവിനോ തോമസ്, നടി ഐശ്വര്യ ലക്ഷ്മി. മികച്ച തിരക്കഥ സജീവ് പാഴൂരിന്റെതാണ്. മികച്ച ഗായകൻ കല്ലറ ഗോപൻ, ഗായിക ജ്യോത്സന. മികച്ച ഗാനരചയിതാവ് ഡോ :എം ജി സദാശിവൻ. മികച്ച ബാലചിത്രം ഇലകൾ പച്ച പൂക്കൾ മഞ്ഞ, മികച്ച ബാല നടൻ അശോക് , ബാല നടി മീനാക്ഷി. നവാഗത പ്രതിഭകളായി ഷൈൻ നിഗം, നിമിഷ സജയൻ, ശ്രീകാന്ത് മേനോൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ചലച്ചിത്ര പ്രതിഭ പുരസ്‌കാരങ്ങൾ ദേവനും ജലജയും സംവിധായകൻ ബാലു കിരിയത്തും സ്വന്തമാക്കി.

പൊലീസിലെ കൊമ്പുള്ളവരുടെ കൊമ്പൊടികണമെന്നു എം പി സുരേഷ് ഗോപി

വരാപ്പുഴ കസ്റ്റഡി മരണത്തിൽ പങ്കുള്ള എല്ലാ ഉന്നതന്മാരും ശിക്ഷിക്കപ്പെടണമെന്നു നടനും എം പി യുമായ സുരഷ് ഗോപി. പോലീസിൽ കൊമ്പുള്ളവരുടെ കൊമ്പൊടികണമെന്നും വരാപ്പുഴ കസ്റ്റഡി മരണത്തിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് സന്ദർശിച്ചു മടങ്ങവേ മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.

സംസ്ഥാനം കനത്ത ജാഗ്രതയിൽ :ഡി ജി പി

തിരുവനന്തപുരം :കശ്‍മീരിലെ കത്വയിൽ ക്രൂര ബലാൽസംഗത്തിന് ഇരയായ എട്ടുവയസുകാരിയ്ക്കു നീതി ലഭിക്കാൻ എന്ന് വ്യാജേനെ സമൂഹ മാധ്യമങ്ങളിലൂടെ ഹർത്താൽ ആഹ്വാനം ചെയ്തു ഒരുകൂട്ടം ആളുകൾ സംസ്ഥാനത്തു കലാപം സൃഷിടിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തു മൂന്നു ദിവസത്തെ കനത്ത ജാഗ്രത നിർദ്ദേശിച്ചു ഡി ജി പി ലോക്നാഥ് ബെഹ്‌റ രംഗത്തു വന്നത്. എസ് ഡി പി ഐ, വെൽഫെയർ പാർട്ടി, ജമാഅതെ ഇസ്ലാമി തുടങ്ങിയ തീവ്രനിലപാടുകാരാണ് സംസ്ഥാനത്തു പലയിടങ്ങളിലായി അക്രമം അഴിച്ചു വിട്ടതെന്നാണ് റിപ്പോർട്ട്‌. കഴിഞ്ഞ തിങ്കളാഴ്ച നടന്ന ഹർത്താലിന് പുറകിൽ എ സ് ഡി പി ഐ ആണെന്നാണ് കണ്ടെത്തൽ. അറസ്റ്റിലായ ഭൂരിഭാഗം ആളുകളും എ സ് ഡി പി ഐ കാരാണ്. മലബാറിലാണ് കൂടുതൽ ആക്രമണം അഴിച്ചു വിട്ടത്. കണ്ണൂരിൽ പോലീസിനെ ആക്രമിച്ചു ക്രിമിനലുകൾ പോലീസ് സ്റ്റേഷൻ കൈയടക്കിയിരുന്നു. ഇതിൽ 340 കേസുകളാണ് ഫയൽ ചെയ്‍തത്. 951പേരെ അറസ്റ് ചെയ്തു. 215പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. കടകൾ നിർബന്ധിച്ചു അടപ്പിച്ചും വാഹനങ്ങൾ തല്ലി തകർത്തും,ക്രിമിനലുകൾ അഴിഞ്ഞാടുകയാണ്. പോലീസുകാരുടെ പ്രവർത്തനം തടസപ്പെടുത്തിയും പൊതുമുതൽ നശിപ്പിക്കുന്നതിനും സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തുന്നതിനുമെതിരെ ഐ ടി ആക്ട് പ്രകാരം കേസെടുക്കും. കർശന നടപടികളായിരിക്കും ഇനി മുതൽ എടുക്കുക എന്നും ഡി ജി പി പറഞ്ഞു. കൂടാതെ സംസ്ഥാനത്തു മൂന്നു ദിവസം കനത്ത പോലീസ് നീരിക്ഷണവും ഏർപ്പെടുത്തി. അവധിയിലുള്ള പോലീസുകാരോട് ഉടൻ തിരിച്ചെത്താനും നിർദേശിച്ചിട്ടുണ്ട്. കോഴിക്കോട് ഇന്ന് നടതാനിരുന്ന എ സ് ഡി പി ഐ യുടെ പ്രകടനത്തിന്റെ അനുമതി നിഷേധിച്ചു. നഗരത്തിൽ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു.