ഓൺലൈൻ മാധ്യമങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തും :കേന്ദ്ര സർക്കാർ

ഓൺലൈൻ മാധ്യമങ്ങൾക്കു നിയന്ത്രണം ഏർപെടുത്താനൊരുങ്ങി കേന്ദ്ര സ ർക്കാർ. പുതിയ നിയമങ്ങൾ കൊണ്ടുവരാനാണ് പദ്ധതി .ഇപ്പോഴുള്ള നിയമങ്ങൾ അപര്യാപ്തമാണെന്നാണ് വിലയിരുത്തൽ. പുതിയ ചട്ടങ്ങളും നിയമങ്ങളും കൊണ്ടുവരാൻ പോകുന്നുവെന്ന് കേന്ദ്ര വാർത്ത വിനിമയ മന്ത്രി സ്മൃതി ഇറാനി സൂചിപ്പിച്ചു.

 

അറാറിയ തീവ്ര വാദ കേന്ദ്രമാകുമെന്നു കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

ന്യൂഡൽഹി :കഴിഞ്ഞ ദിവസം ഉപതെരഞ്ഞെടുപ്പ് നടന്ന അറാറിയ  മണ്ഡലത്തിൽ മുസ്ലിം സ്ഥാനാർഥി സര ഫറസ്‌ അലാം വിജയിച്ചിരുന്നു. മുസ്ലിം സ്ഥാനാർഥി വിജയിച്ച മണ്ഡലം തീവ്ര വാദ കേന്ദ്രമാകുമെന്നാണ് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗിന്റെ അഭിപ്രായംയാഥാസ്ഥികരായ മണ്ഡലം ജനത രാജ്യത്തിനു തന്നെ ഭീഷണിയാണെന്നും മന്ത്രി പറഞ്ഞിരുന്നു സംഭവം വിവാദമായിരിക്കുകയാണ് .ഇതിനെതിരെ മുസ്ലിമുകൾ മാത്രമല്ല വേറെ പിന്നാക്ക വിഭാഗത്തിൽ പെട്ട ആളുകളും ബിഹാറിലുണ്ടെന്നു ബീഹാർ മുഖ്യമന്ത്രി പ്രതികരിച്ചു .ആ ർ ജെ ഡി സ്ഥാനാർഥിയായ സര ഫറസ്‌ 61000 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർഥി പ്രദീപ്‌ സിംഗിനെ തോല്പിച്ചത്. ബിജെപി ക് അത് സഹിക്കാൻ സാധിക്കുന്നില്ല അതാണ് ഈ വിവാദ പരാമർശം ..സറഫറസിന്റെ പിതാവും എംപി യുമായ മുഹമദ്  തസ്ലിമുതിന്റെ മരണത്തെ തുടർന്നാണ് തെരെഞ്ഞെടുപ്പ് നടന്നത്  കേന്ദ്ര മന്ത്രിയെ വിമർശിച്ചു വിവിധ രാഷ്ട്രീയ പാർട്ടികളും രംഗത്തു വന്നിട്ടുണ്ട് .

 

ഉത്തരപ്രദേശ്‌ തെരെഞ്ഞെടുപ്പ് :ബിജെപി ക് തിരിച്ചടി സമാജ്‌വാദി പാർട്ടി മുന്നിൽ

ഉത്തരപ്രദേശ്‌ :ഉപതെരഞ്ഞെടുപ്പിൽ രണ്ടു ലോകസഭ മണ്ഡലങ്ങളിലും ബിജെപി ക് തിരിച്ചടി. സമാജ്‌വാദി പാർട്ടിയാണ് ലീഡ് നിലനിർത്തുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ മണ്ഡലത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു ഇവിടെ മാധ്യമങ്ങൾക്കു വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ജില്ലാ മജിസ്‌ട്രേറ്റ് നിഷ്പക്ഷമായല്ല തെരെഞ്ഞെടുപ്പ് നടത്തുന്നത് എന്ന്‌ സമാജ്‌വാദി പാർട്ടി ആരോപിച്ചു .ബിജെപിയുടെ നില താഴുന്നത് കണ്ടപ്പോഴാണ് മാധ്യമങ്ങൾക്കു വിലക്കും ഏർപ്പെടുത്തിയത് .ഇതേ തുടർന്ന് ലോകസഭയിൽ പ്രതിപക്ഷം പ്രതിഷേദിച്ചു . ജനവിധി അട്ടിമറിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. 2019 ൽ പ്രധാന തെരഞ്ഞെടുപ്പു വരാനിരിക്കെ ഇപ്പോഴത്തെ ഉപതെരഞ്ഞെടുപ്പിന് പ്രാധാന്യം ഏറെയാണ്. ഇരുപത്തഞ്ചു വർഷത്തെ വൈരം മറന്നു എ സ് പി ,ബി എ സ് പി ഒന്ന് ചേർന്നാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന പ്രത്യേകതയും ഈ തെരെഞ്ഞെടുപ്പിനുണ്ട്. ഈ വിധി ബിജെപി ക് നിർണായകമാണ് .ഗോരഖ്‌പൂരും ഫുൽപൂരും എ സ് പി ഇരുപതിനായിരത്തോളം വോട്ടുകൾക്കാണ് മുന്നിൽ എന്നാണ് വിവരം. മുഖ്യമന്ത്രി ഉപമുഖ്യ മന്ത്രി മണ്ഡലങ്ങൾ ബിജെപി യുടെ കൈയിൽ നിന്ന് ചോരുന്നത് അത്ര ഗുണകരമല്ലാത്തതിനാൽ ഒരു അട്ടിമറി പ്രതീക്ഷിക്കുന്നുണ്ട് എല്ലാവരും. അതിനാലാണ് മാധ്യമങ്ങൾക്കു വിലക്ക് ഏർപ്പെടുത്തിയതും എന്നാണ് കണക്ക് കൂട്ടൽ. അതേസമയം ബിഹാറിൽ രണ്ടു മണ്ഡലങ്ങളിൽ ആ ർ ജെ ഡി യും ഒരു മണ്ഡലത്തിൽ ബിജെപിയും മുന്നിട്ടു നില്കുന്നു .

 

 

 

 

ചർച്ച കൂടാതെ ബില്ലുകൾ പാസ്സാക്കി ലോകസഭ പിരിഞ്ഞു

ഡൽഹി :പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും ധനബിൽ അടക്കമുള്ള ബില്ലുകൾ ശബ്ദ വോട്ടോടെ പാസ്സാക്കി ലോകസഭ. തുടർച്ചയായി സഭ തടസപ്പെടുന്നതിനിടയിൽ ബില്ലുകൾ ഗില്ലറ്റിൻ ചെയ്തു പാസ്സാക്കാൻ സർക്കാർ സ്‌പീക്കറോട് അനുമതി തേടിയിരുന്നു. എന്നാൽ ഇതനുവദിക്കരുതെന്നു ആവശ്യപ്പെട്ടു പ്രതിപക്ഷ പാർട്ടികൾ സ്‌പീക്കർക് കത്തു നൽകി .ഇതിനിടയിലും ബില്ലുകൾ ലോകസഭ പാസ്സാകുകയാണ് ഉണ്ടായതു .ഉത്തർപ്രേദേശിലെ ഗോരഖ്പൂരിൽ ലോകസഭ ഉപതെരെഞ്ഞെ ടുപ്പിൽ ജനവിധി അട്ടി മറി കു കയാണെന്നു ആരോപിച്ചാണ് ഇന്ന് പ്രതി പക്ഷത്തിന്റെ പ്രതിഷേധം .ഗോരഖ്പൂരിൽ ബിജെപി ക് കനത്ത തിരിച്ചടി ആണ് കാണുന്നത്. സമാജ് വാദ് പാർട്ടിയാണ് ലീഡ് .

 

 

 

ബാങ്ക് ലോൺ തിരിച്ചടച്ചില്ല. നടി സിന്ധു മേനോനെതിരെ കേസ്‌ ;സഹോദരൻ അറസ്റ്റിൽ

ബാംഗ്ളൂർ :നടി സിന്ധു ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് കാർ ലോൺ എടുത്തു തിരിച്ചടവ് നടത്തിയില്ല. 36. 78ലക്ഷം രൂപയാണ് കാർ ലോണായി എടുത്തത്. ബാംഗ്ലൂർ ആ ർ എം സി യാർഡ് പോലീസ് സ്റ്റേഷനിലാണ് കേസ്‌ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതേ തുടർന്ന് സഹോ ദരനെയും കാമുകിയെയും അറസ്റ് ചെയ്തിട്ടുണ്ട്.

ബാംഗ്ലൂരിൽ വാഹനാപകടം രണ്ടു മലയാളി വിദ്യാർത്ഥികൾ മരിച്ചു .

ബാംഗ്ലൂർ :ബാംഗ്ലൂർ നൈസ് റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളി വിദ്യാർത്ഥികൾ മരണമടഞ്ഞു .തൃശൂർ സ്വദേശി ശ്രുതി ഗോപിനാഥും തിരുവനന്തപുരം സ്വദേശി ഹർഷ ശ്രീവാസ്തയുമാണ് മരിച്ചത്  ഇരുവരും അലയൻസ് കോളേജിലെ രണ്ടാം വർഷ എം ബി എ വിദ്യാര്ഥിനികളാണ്

പ്രതിഷേധങ്ങൾക്കിടയിലും മേഘാലയയിൽ പുതിയ സർക്കാർ അധികാരമേറ്റു

ഷില്ലോങ് :മേഘാലയയിൽ കോൺറാഡ് സാഗ്മ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു .ഷില്ലോങ്ങിൽ നടന്ന പ്രൗഢ ഗംഭീര ചടങ്ങിൽ ബിജെപി യുടെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും ദേശീയ അധ്യക്ഷൻ അമിത്ഷായും പങ്കെടുത്തു. ലോകസഭാ അധ്യക്ഷനായ സാഗ്മയെ മുഖ്യമന്ത്രി ആക്കുന്നതിൽ ഹിൽ സ്റ്റേറ്റ് പീപ്പിൾ ഡെമോക്രാറ്റിക്‌ പാർട്ടി പ്രധിഷേധം അറിയിച്ചിരുന്നു. എ ൻ പി പി യുടെ പ്രസ്‌റ്റോൺ ടിൻ സോങിനെ മുഖ്യമന്ത്രി ആക്കാനായിരുന്നു നീക്കം. എന്നാൽ വെറും രണ്ടു സീറ്റ്‌ മാത്രം ഉള്ള ബിജെപിയുടെ ഇടപെടലിനെ തുടർന്ന് എ ൻ പി പി കൂട്ടു മുന്നണി സാഗ്മയെ ഏകപക്ഷീയമായി പ്രഖ്യപിക്കുകയായിരുന്നു. ഇതിനെതിരെ എ ച് എ സ് പി ഡി പി പ്രതികരിച്ചു. സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കുകയും ചെയ്തു .മുപ്പത്തിനാല് സീറ്റ്‌ ഭൂരിപക്ഷത്തിലാണ് സർക്കാർ നിലവിൽ വന്നത് .ഇതിൽ രണ്ടു സീറ്റ്‌ എ ച് എ സ് പി ഡി പി യുടേതാണ് .പാർട്ടി സപ്പോർട്ട് പിൻവലിച്ചാലും സർക്കാർ നിലനിൽക്കും  വടക്കു കിഴക്കൻ സംസ്ഥാന ങ്ങളിൽ കോൺഗ്രസിന്റെ ആധിപത്യം ആണ് ഇതോടെ തകർന്നത് .