തൊണ്ണൂറാമതു ഓസ്കാർ പുരസ്‌കാരം പ്രഖ്യാപിച്ചു. ദി ഷേപ്പ് ഓഫ് വാട്ടർ മികച്ച ചിത്രം, ഗാരി ഓൾഡ് മാൻ മികച്ച നടൻ, ഫ്രാൻസിസ് മേക്കു ഡോർമെൻറ് മികച്ച നടി

തൊണ്ണൂറാമത് ഓസ്കാർ പുരസ്‌കാരം ലോസാഞ്ചൽസിലെ ഡോൾബി തിയറ്ററിൽ പ്രഖ്യാപിച്ചു. ഇരുപത്തിനാലു വിഭാഗങ്ങളിലായാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഡാർക്സ്റ് അവറിൽ വിൻസെന്റ് ചർച്ചിലിനെ അവതരിപ്പിച്ച ഗാരി ഓൾഡ് മാനാണ് മികച്ച നടൻ. ത്രീ ബില്ല് ബോർഡ്സ് ഔട്ട്‌ സൈഡ് എമ്പിങ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഫ്രാൻസിസ് മേക്ക് ഡോര്മെന്റിനെ മികച്ച നടി ആയി തെരെഞ്ഞെടുത്തത്. സാം റോക്ക് വെൽ സഹനടനായും അലിസൺ ജാനി സഹനടിയായും തെരഞ്ഞെടുക്കപ്പെട്ടു. പതിമൂന്നു നാമനിര്ദേശങ്ങൾ ലഭിച്ച  ഷേപ്പ് ഓഫ് വാട്ടരാണ്  മികച്ച ചിത്രം .   ആനി മേറ്റഡ് ചിത്രം കൊക്കോ യിലെ റെമെബർ മി ആണ് മികച്ച ഗാനം  .മികച്ച വിദേശ ചിത്ര പുരസ്‌കാരം എ ഫന്റാസ്റ്റിക് വുമൺ കരസ്ഥ മാക്കി .ഗില്ല്യാർമോ ദെൽ ടോറോ ആണ് മികച്ച സംവിധായകൻ.ഡൺ ക്രിക്കും ദി ഷേപ്പ് ഓഫ് വാട്ടറുമാണ് ഓസ്കറിൽ മാറ്റുരക്കപ്പെട്ടത്.  ജിമ്മി കിമ്മൽ ആണ് ഓസ്കാർ അവതാരകൻ.

പി വി അൻവറിനെ തിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി

എം എ ൽ  എ  പി  വി അൻവറിനെ തിരെ നടപടി സ്വീകരിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ അനുമതി നൽകി. 2015ൽ  നിലമ്പൂർ മണ്ഡലത്തിൽ നിന്നും ഇലക്ഷന് നില്കാൻ നൽകിയ സത്യവാങ് മൂലത്തിൽ സ്വത്തു വിവരം രേഖപെടുത്താത്തതിനാലാണ് നടപടി .വിവരാവകാശ നിയമ പ്രകാരം 203ഏക്കർ ഭൂമി യുള്ളതായാണ് വിവരം. കുടുംബത്തിലെ എല്ലാവരുടെയും സ്വത്തു വിവരം രേഖപ്പെടുത്തണം എന്നാണ് ചട്ടം. ഇതു ലംഘച്ചതിനാലാണ്‌ എം എ ൽ എ ക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയത്. 3പരാതികളാണ് കമ്മീഷന് എം എ ൽ എ ക്കെതിരെ ലഭിച്ചിട്ടുള്ളത്.

 

മേഘാലയയിൽ ഭരണം പിടിച്ചെടുക്കാൻ ബിജെപി നീക്കം

ഷിലോങ്ങ് :മേഘാലയയിൽ ഭരണം പിടിച്ചെടുക്കാൻ ബിജെപി നീക്കങ്ങൾ തുടങ്ങി. കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനവും കിരൺ റിജ്ജുവും 33 എം എൽ  എ മാരും സംസ്ഥാന ഗവർണ്ണർ ഗംഗ പ്രസാദിനെ സന്ദർശിച്ചു .അന്തരിച്ച സാഗ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടിയുടെ 19 എം എൽ എ മാരുടെ പിന്തുണയാണ് ആദ്യ ലക്ഷ്യം .പിന്നീട് യൂ ഡി പി യുടെ 6ഉം എ ച് എ സ് പി യുടെ 2ഉം കൂടി നേടാൻ ആണ് ലക്ഷ്യം. ഗോവയിൽ ഭരണം പിടിച്ചെടുത്ത അതെ തന്ത്രമാണ് ഇവിടെയും ബിജെപി പയറ്റുന്നത് .ഗവര്ണറുമായുള്ള കൂടി കാഴ്ച ഇതു വ്യക്തമാക്കുന്നു .

പ്രണവ് മോഹൻലാലിൻറെ അടുത്ത ചിത്രം ഉടൻ

പ്രണവ് നായകനാകുന്ന രണ്ടാമത്തെ ചിത്രം റിലീസിന് ഒരുങ്ങുന്നു. ചിത്രം ഏതെന്നു വ്യക്തമാക്കിയിട്ടില്ല. ആദ്യ ചിത്രം ജിത്തു ജോസഫ് സം വിധാനം നിർവഹിച്ചു ആന്റണി പെരുമ്പാവൂരിന്റെ ബാനറിൽ നിർമ്മിച്ച “ആദി “30കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു . ഒരു പുതു മുഖ നായകന് ലഭിക്കാവുന്ന ഏറ്റവും വലിയ ക്രെഡിറ്റ്‌ ആയിരുന്നു ആ വിജയം .കഴിഞ്ഞ വർഷം നിർമിച്ച സിനിമ കളിൽ മികച്ച സിനിമയും ആദി  നേടി. രണ്ടാമത്തേത് നവാഗത സം വിധാ യകൻ വൈശാഖിന്റെ ചിത്രം ആണെന്നും പറയുന്നുണ്ട് .

ത്രിപുര ഇനി ബിപ്ലവ് കുമാറിന് സ്വന്തം

ത്രിപുര :25വർഷങ്ങൾ ത്രിപുര ഭരിച്ച സിപിഎം നിലം പൊത്തി  .ഇനി ത്രിപുര ബിജെപിയുടെ ബിപ്ലവ് കുമാറിന്റെ കൈകളിലിൽ സുരക്ഷിതം. ബിജെപി സംസ്ഥാന പ്രസിഡന്റ്‌ ആണ് ബിപ്ലവ്. 2016ലാണ് ഇ പദവി ലഭിച്ചത് .മൂന്നിൽ രണ്ടും ഭൂരിപക്ഷം നേടിയ ബിജെപി ത്രിപുരയിൽ എത്രയും വേഗം സർക്കാർ ഉണ്ടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത് .സംസ്ഥാനം വിരൽ ചൂണ്ടുന്നത് ബിപ്ലവിനെയാണ്. എതിരുകളില്ലാതെ മുഖ്യമന്ത്രിയാ കനാണ് സാധ്യത .കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ 1. 45%മാത്രം വോട്ടുണ്ടായിരുന്ന ബിജെപി ഇന്ന് കൂറ്റൻ വിജയം കരസ്ഥമാക്കിയതിന് കാരണം ബിപ്ലവിന്റെ മിടുക്കാണ് .ആർ എസ് എസ് അനുഭാവിയും സംഘപരിവാർ പ്രവർത്തകനും ആണിദ്ദേഹം .മധ്യപ്രദേശ് എംപി ഗണേഷ് സിംഗിന്റെ വലം കൈ ആയും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ പ്രൊഫഷണൽ ജിം ഇൻസ്‌ട്രുക്ടറു കൂടിയായ ഇ ദ്ദേഹത്തിന് ഭാര്യയും രണ്ടു മക്കളുമുണ്ട്‌.

ത്രിപുരയിൽ ചുവപ്പ് മാഞ്ഞു കാവി തെളിഞ്ഞു

ത്രിപുര :ഇന്ത്യൻ വടക്കു കിഴക്കു സംസ്ഥാനമായ ത്രിപുരയുടെ വിധി നിർണയിച്ചു . 25വർഷത്തെ ചെങ്കൊടി മാഞ്ഞു പകരം കാവി തെളിഞ്ഞു .പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ നേതുത്വത്തിൽ ബിജെപി സർക്കാരിന്റെ മുതിർന്ന നേതാക്കളുടെ കൂട്ടായ പരിശ്രമം വിജയം കണ്ടു .കഴിഞ്ഞ തവണ വെറും 1. 45%മാത്രം വോട്ടുണ്ടായിരുന്ന ബിജെപി ഇത്തവണ നേടിയത് 40സീറ്റുകളാണ് .കഴിഞ്ഞ തവണ കോൺഗ്രസ്സിന് 10സീറ്റുകൾ ഉണ്ടായിരുന്നത് ഇത്തവണ ഒന്നുമില്ല എന്നത് പാർട്ടിയുടെ ഭാവി നിർണയിക്കുന്നു .മണിക്ക് സർക്കാരിന്റെ വ്യക്തി പ്രഭാവത്തിൽ സിപിഎം തെരഞ്ഞെടുപ്പു നേരിട്ടെങ്കിലും ആദ്യം ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച വച്ചെങ്കിലും രണ്ടാം ഘട്ടത്തിൽ വിധി മാറി മറയുകയായിരുന്നു. യുവാക്കളുടെ മുഴുവൻ വോട്ടും  ബിജെപി ക് ലഭിക്കുകയായിരുന്നു .മനിക്‌സര്കാരിനെതിരെ ഉള്ള ഭരണവിരുദ്ധ നിലപാട് സിപിമ്മിനു വിനയായി. ബിജെപി അത് മുത ലെടുക്കുകയും ചെയ്തു .

 

 

മുഖ്യ മന്ത്രി പിണറായി വിജയനെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുഖ്യ മന്ത്രി പിണറായി വിജയനെ ചെന്നൈ ഗ്രീൻസ് റോഡിലുള്ള അപ്പോളോ ആശുപത്രിയിൽ പ്ര വേശി പ്പിച്ചു. ബ്ലഡ്‌ കൗണ്ടിലുള്ള വ്യതിയാനമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കാരണം. ഇന്ന് പുലർച്ചെയാണ് ആശുപത്രിയിൽ പ്ര വേശിപ്പിച്ചത്.