• മുബൈ :അഞ്ചു പതിറ്റാണ്ടുകളായി ഇന്ത്യൻ സിനിമയുടെ ഭാവസൗന്ദര്യമായിരുന്ന ശ്രീദേവി വിടവാങ്ങി. ഹൃദയാഘതമായിരുന്നു മരണകാരണം. ബോളിവുഡ് നടൻ മോഹിതവർമ്മ യുടെ വിവാഹത്തിൽ പങ്കെടുക്കവെ ദേഹ  അസ്വസ്ഥത ഉണ്ടാവുകയും തുടർന്ന് ഹൃദയാഘാതം സംഭവിക്കുകയും  ആയിരുന്നു.പ്രശസ്ത ബോളിവുഡ് നിർമാതാവ് ബോണികപൂറാണ്‌ ഭർത്താവ്. മരണസമയത്ത് ഭർത്താവും മകൾ ഖുഷിയും സമീപം ഉണ്ടായിരുന്നതായാണ് വിവരം. ബോണിക പൂറിന്റെ  സഹോദരൻ സഞ്ജയ്‌ കപൂറാണ് മരണ വിവരം സ്ഥിരീകരിച്ചത്. ബാലതാരമായി സിനിമയിൽ തുടക്കം കുറിച്ച ശ്രീദേവിയെ രണ്ടായിരത്തി പതിമൂന്നിൽ രാജ്യം പദ്മശ്രീ നല്കി ആദരിച്ചു. മികച്ച ബാല താരത്തിനുള്ള കേരള സംസ്ഥാന അവാർഡും താരത്തിന് ലഭിച്ചിട്ടുണ്ട്. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ, സിനിമ താരങ്ങൾ ശ്രീദേവിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
Advertisements

ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടതിൽ പതിനാറു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

പാലക്കാട്‌ :അട്ടപ്പാടി ആദിവാസി യുവാവ് മധുവിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ പതിനാറു പേരെ അറസ്റ്റ് ചെയ്തു. കൊലപാതകം,കാട്ടിൽ അതിക്രമിച്ചു കയറൽ തുടങ്ങി ഏഴോളോം വകുപ്പുകളാണ് പ്രതികൾക്കെതിരെ  ചുമത്തിയിരിക്കുന്നത്. ഹുസൈൻ, മാത്തച്ചൻ, മനു, അബ്ദുൽ റഹ്മാൻ, അബ്ദുൽ കരിം, അബ്ദുൽ ലത്തീഫ്, എ. പി ഉമ്മർ എന്നിവർക്കെതിരെ കൊലകുറ്റമാണ് ചുമത്തിയിരിക്കുന്നത്.