മൂന്നാം ദിവസവും പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു

തിരുവനന്തപുരം :രാഷ്ടീകൊലപാതകങ്ങൾ ചർച്ചയ്ക്കു എടുക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കർ ശ്രീരാമകൃഷ്ണൻ തള്ളി.ചോദ്യോത്തര വേള റദ്ദാക്കി വിഷയം  അവതരിപ്പിക്കാൻ സ്പീക്കർ പറഞ്ഞപ്പോൾ പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്കരിക്കുകയാണ് ചെയ്തത്.

Advertisements

സവാള വില കുത്തനെ ഇടിഞ്ഞു. വില ഇനിയും കുറയാൻ സാധ്യത

മഹാരാഷ്ട്ര :അമ്പതു രൂപയ്ക്കു മുകളിൽ ഉണ്ടായിരുന്ന സവാളക്കു പന്ത്രണ്ടു രൂപയാണ് ഇന്ന് വില .ഇന്ത്യയിലെ ഏറ്റവും വലിയ ഉള്ളി മാർക്കറ്റായ മഹാരാഷ്ട്രയിലെ ലസൽഗാവിലെ വിലയാണിത് .ഖരീഫ് സീസണിൽ 2. 30കോടി ടൺ സവാളയാണ് വിളവ് എടുത്തത്. ഏപ്രിലോടെ റാബി സീസണിലെ വിളവും ലഭ്യമാകും  .അതോടെ വില ഇനിയും താഴാനാണ് സാധ്യത .ഉല്പന്നത്തിന്റെ ഉയർന്ന ലഭ്യതയാണ് വിലയിടിവിന് കാരണം .

 

 

 

 

കായൽ കൈയേറ്റത്തിൽ നടൻ ജയസൂര്യ നൽകിയ ഹർജി തള്ളി

കൊച്ചി :തീരപരിപാലന നിയമവും കെട്ടിടനിർമ്മാണ ചട്ടവും ലംഖിച്ചു കൊച്ചി ചിലവന്നൂർ കായൽ കൈയേറി വീടിനു സമീപം  ബോട്ടുജെട്ടിയും ചുറ്റുമതിലും പണിതു എന്നതാണ് ജയസൂര്യക് എതിരെയുള്ള കേസ്. കായൽ കൈയേറ്റ കേസിൽ അഞ്ചാം പ്രതിയാണ് ജയസൂര്യ .തദ്ദേശ ഭരണ സംവിധാനങ്ങളുടെ ഒത്താശ ഉണ്ടെന്ന ആരോപണവും ഉണ്ടായിരുന്നു. ഇതിനെതിരെ ജയസൂര്യ തദ്ദേശ ട്രിബുണലിൽ നൽകിയ ഹർജിയാണ് തള്ളിയത്. ചുറ്റുമതിൽ പൊളിച്ചു നീക്കാം എന്നാണ് കോടതി യുടെ നിരീക്ഷണം.

കോൺഗ്രസ്‌ നേതാവ് കെ സുധാകരൻ നിരാഹാരം അവസാനിപ്പിച്ചു

കണ്ണൂർ :ഷുഹൈബ് വധക്കേസ് സിബിഐ അനേഷിക്കണമെന്ന് ആവശ്യം യുഡിഫ് ഏറ്റടുത്ത പശ്ചാത്തലത്തിലാണ് സുധാകരൻ നിരാഹാരം അവസാനിപ്പിച്ചത്.മുഖ്യമന്ത്രി ഷുഹൈബ്  വധക്കേസ് സിബിഐ അനേഷിക്കേണ്ട ആവശ്യം ഇല്ലെന്നു കടിപ്പിച്ചു പറഞ്ഞതിനാലാണ് യുഡിഫ് സമരം എറ്റെടുത്തത്. നിയമസഭ യിൽ രണ്ടുദിവസമായി ഈ കാര്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം ബഹളം വയ്ക്കുന്നു .അടിയന്തിര പ്രേമേയവും ചോദ്യോത്തരവേള്ളയും റദ്ധാക്കി  .സംസ്ഥാന പോലീസ് കണ്ടെത്തിയ പ്രതികൾ ഡമ്മിപ്രതികളാണെന്നു ആരോപണം ഉണ്ടായിരുന്നു .ശുഹൈബിബിന്റെ രക്ഷിതാക്കൾ കോടതിയെ സമീപിക്കാൻ ഒരുങ്ങിയിരിക്കുകയാണ് .

 

 

ഫ്രീക്കൻ ലുക്കിൽ അമ്മിയും ആട്ടുകല്ലും

തിരക്കു പിടിച്ച ജീവിതത്തിൽ പുറന്തള്ള പെട്ട അമ്മിക്കല്ലും  ആട്ടുക്കല്ലും പുതിയ ലുക്കോടെ വിപണിയിൽ എത്തിയിരിക്കുകയാണ്. ഇനിയെങ്കിലും ആളുകൾ തങ്ങൾക്ക് അർഹിക്കുന്ന അംഗീകാരം നൽകുമെന്നാണ് കല്ലുകളുടെ പ്രതീക്ഷ.

ബോളിവുഡ് താരം ശ്രീദേവിയുടെ മൃതദേഹം ഉടൻ നാട്ടിലേക്ക്

ദുബൈ :ബോളിവുഡ് താരം ശ്രീദേവിയുടെ മൃതദേഹം ഉടൻ വിട്ടു കൊടുക്കാനുള്ള   മെസ്സേജ് ബന്ധുക്കൾക്കു കിട്ടിയതായി ദുബൈ വാർത്ത. ബന്ധുക്കൾക്കു ഉടൻ മോർട്‌റിയിൽ നിന്നും മൃതദേഹം വീണ്ടെടുക്കം. മൂന്നു ദിവസമായി മരണത്തിൽ ദുരൂഹത തുടർന്നിരുന്നു. ഫോറൻസിക് റിപ്പോർട്ടിന്റെയും പോസ്റ്റ്‌ മോർട്ടത്തിന്റെയും റിസൾട്ട്‌ വരാൻ വൈകിയതും ചില സംശയങ്ങളുടെ പേരിലെ ചോദ്യചെയ്യലും കാരണം ആണ് ബോഡി വിട്ടു കൊടുക്കാൻ വൈകിയത് .ബോഡി ഇൻഡിയിലെത്തിക്കാൻപ്രത്യേ ക  വിമാനം സഞ്ചമാക്കിയിട്ടുണ്ട്. ബോഡി സന്ദർശനത്തിനും സംസ് കാരത്തിനുമുള്ള ഒരുക്കങ്ങൾ നേരത്തെ തന്നെ പൂർത്തീകരിച്ചിട്ടുണ്ടെന്നു ബോംബെ യിൽ നിന്നും റിപ്പോർട്ട്‌ നൽകി.

പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ വീണ്ടും സ്തംഭിച്ചു

 

തിരുവനന്തപുരം:ഷുഹൈബ്  വധ കേസ്  ഉൾപ്പെടെയുള്ള രാഷ്ട്രീയ  കൊലപാതക ങ്ങളിൽ സിബിഐ അനേഷണം ആവശ്യം പെട്ടു പ്രതിപക്ഷം  സഭയിൽ ബഹളംവച്ചതിനെ തുടർന്ന് സഭ നിർത്തിവച്ചു. സ്‌പീക്കറുടെ മുഖം മറയത്തക്ക രീതിയിൽ പ്ലക്കാര്ഡുകളും ബാനറുകളും ഉയർത്തിപ്പിടിച്ചു പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. ഇതിനെതിരെ സ്പീക്കർ രൂക്ഷ വിമർശനം നടത്തി. വികാരപ്രകടനകളെ മാനിക്കുന്നു വെന്നും അതുകൊണ്ട് മാത്രം തീരുമാനങ്ങൾ  എടുക്കാൻ കഴിയില്ല എന്നും സ്പീക്കർ വ്യക്തമാക്കി .തുടർച്ചയായി രണ്ടാം ദിവസമാണ് ഇതേ കാരണം കൊണ്ട് സഭ സ്തംഭിച്ചത്.