പൂക്കോട്ട് കാവ് കല്ലുവഴിയിൽ വാഹനാപകടം :ഒരാൾ മരിച്ചു

പാലക്കാട്‌ :ഒറ്റപ്പാലം പൂക്കോട്ട് കാവ് കല്ലു വഴികാനറാ ബാങ്കിന് സമീപം  ഓട്ടോ മരത്തിലിടിച്ചു ഓട്ടോ ഡ്രൈവർ ജയൻ (37) മരിച്ചു. ഓട്ടോയിൽ ഉണ്ടായിരുന്ന യാത്രക്കാരെ പരിക്കുകളോടെ വാണിയകുളത്തെ സ്വകാര്യ ആശുപത്രിയിൽ  പ്രേവേശിപ്പിച്ചു. ഓട്ടോ റോഡിൽ നിന്ന് അരികിലേക്ക് ഇറങ്ങിയതാണ് അപകടമുണ്ടാവാൻ കാരണം.

Advertisements

മംഗലാംകുന്ന് ആന തറവാട്ടിലെ ഒരംഗം കൂടി യാത്രയായി

പാലക്കാട്‌ :മംഗലാം കുന്ന് ആന തറവാട്ടിൽ എം എ പരമേശ്വരന്റെ ഉടമസ്ഥയിലുള്ള മംഗലാം കുന്ന് ഗുരുവായൂരപ്പനാണ് ചെരിഞ്ഞത് .60 വയസ്സുള്ള ആന കഴിഞ്ഞ ഒരാഴ്ച യായി ഛർദി പിടിപെട്ടു ചികത്സയിലായിരുന്നു. മുൻ വെറ്റിനറി സർജൻ ശശീന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ .പതിനാറു വര്ഷങ്ങള്ക്കു മുൻപാണ് ഗുരുവായൂരപ്പൻ ആണത്തറവാട്ടിൽ എത്തിയത്. വള്ളുവനാട്ടിലെ നിരവധി ഉത്സവങ്ങളും പൂരങ്ങളിലും നിറ സാന്നിധ്യമായിരുന്നു ഗുരുവായൂരപ്പൻ. ഈ ആനയുടെ വിയോഗത്തോടെ തറവാട്ടിൽ അംഗം 10 ആയി ചുരുങ്ങി .പോസ്റ്റ്മോർട്ടത്തിന് ശേഷം  വാളയാർ കാട്ടിൽ സംസ്കരിക്കും .

കോട്ടയത്ത്‌ നാളെ ഹർത്താൽ

കോട്ടയം :നവവരൻ കെവിനേ തട്ടി കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ചു നാളെ കോട്ടയത്ത്‌ ബിജെപി യുഡിഫ് ഹർത്താൽ പ്രഖ്യാപിച്ചു. സംഭവത്തിൽ ഹർത്താൽ ആചരിക്കുക ക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും ബിജെപി ജനറൽ സെക്രട്ടറി എം ടി രമേശും അറിയിച്ചു. ആദ്യം സി എ സ് ഡി എ സ് സംഘാടന സംസ്ഥാന ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. പിന്നീട് പിന്മാറുകയും കോട്ടയത്ത്‌ മാത്രം ഹർത്താൽ എന്ന് തീരുമാനികുകയും ചെയ്തു. രാവിലെ 6മുതൽ വൈകിട്ട് 6വരെയാണ് ഹർത്താൽ. അവശ്യ സാധനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംഭവത്തിൽ പോലീസിനെതിരെ പ്രതിഷേധം ഇരമ്പുകയാണ്.

കോട്ടയത്ത്‌ ബൈക്ക് അപകടത്തിൽ മാധ്യമപ്രവർത്തക മരിച്ചു.

കോട്ടയം :കോട്ടയത്ത്‌ മാധ്യമപ്രവർത്തക സൂര്യ വാസൻ(29) ബൈക്ക് അപകടത്തിൽ മരിച്ചു. കോട്ടയത്ത്‌ നിന്നും തിരുവഞ്ചൂരിലെക് പിതൃ സഹോദര പുത്രൻ അന്തപദ്മനാഭനോടപ്പം ബൈക്കിലായിരുന്നു യാത്ര. നിഷ്കളങ്ക ജംഗ്ഷനിൽ എത്തിയപ്പോൾ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഒരു ബസ് വന്നിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സൂര്യയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രേവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സൂര്യ സ്റ്റാർ വിഷനിലും കൌമുദി ചാനലിലും വാർത്ത അവതാരകയായി പ്രവർത്തിച്ചിട്ടുണ്ട്.സംസ്കാരം ഇന്ന് ഉച്ചക്ക് 3ന്.

ശ്രീകൃഷ്ണപുരം തോട്ടര കൊല്യ യാനി റോഡ് നാടിനു സമർപ്പിച്ചു

പാലക്കാട്‌ :ശ്രീകൃഷ്ണപുരം തോട്ടര കൊ ല്യയാനി റോഡ് നാടിനു സമർപ്പിച്ചു കൊണ്ട് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ:ശാന്തകുമാരി റോഡിന്റെ ഉൽഘടനകർമം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ ഷാജു ശങ്കർ, പഞ്ചായത്ത് സെക്രട്ടറി അരവിന്ദാക്ഷൻ മാസ്റ്റർ, സി ഹരിദാസൻ തുടങ്ങിയവർ പങ്കെടുത്തു.

ഉത്സവത്തിനെത്തിയ ആന കിണറ്റിൽ വീണ് ചെരിഞ്ഞു

ശ്രീകൃഷ്ണപുരം :പാലക്കാട്‌ ശ്രീകൃഷ്ണപുരം ഉത്രത്തിൽ കാവ് ഭരണിവേല ഉത്സവത്തിനെത്തിയ ആന ക്ഷേത്രത്തിൽ നിന്ന് മടങ്ങവേ കിണറ്റിൽ വീണ് ചെരിഞ്ഞു. ഗുരുവായൂർ ദേവസ്വത്തിന് കീഴിലുള്ള ശേഷാദ്രി എന്ന ആനയാണ് കിണറ്റിൽ വീണത്.നാട്ടുകാരും ഫയർ ഫോഴ്‌സും കിണഞ്ഞു പരിശ്രമിച്ചു ഒരുവിധം ആനയെ കരയ്ക്കു കയറ്റിയപ്പോഴേക്കും ആന ചെരിഞ്ഞു .ഉത്സവപ്രേമികൾക്കും ആന പ്രേമികൾക്കും തീരാ ദുഖമായിരിക്കുകയാണ് ഈ കാഴ്ച .

നാടിൻ അഭിമാന മക്കൾക്ക്‌ ഇന്ന് ആദരം

ശ്രീകൃഷ്ണപുരം:സംസ്ഥാനത്തെ മികച്ച പഞ്ചായത്തായി തെരെഞ്ഞെടുക്കപ്പെട്ട പാലക്കാട്‌ ജില്ലയിലെ ശ്രീകൃഷ്ണപുരം പഞ്ചായത്തിനും  പഞ്ചായത്തിലെ അഭിമാന താരങ്ങൾക്കും ഇന്ന് വൈകുന്നേരം മണ്ണമ്പറ്റ ഭാരതി വായനശാലയുടെ ആഭിമുഖ്യത്തിൽ ആദരം. എം എ ൽ എ  പി ഉണ്ണി ചടങ്ങ് ഉത്ഘാടനം ചെയ്യും .സംസ്ഥാനത്തിലെ മികച്ച വ്യക്തികളായി തെരെഞ്ഞെടുക്കപ്പെട്ട പഞ്ചായത്തിലെ അഭിമാന താരങ്ങൾ ഇവരൊക്കെയാണ് 1.മികച്ച പഞ്ചായത്ത് സെക്രട്ടറി :സി എ ൻ സത്യൻ                                                          2. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് ടി. രാമകൃഷ്ണൻ മാസ്റ്റർ                3. മികച്ച ജൈവ കർഷക സ്വപ്ന ജെയിംസ്                                                         4. സ്തുത്യർഹമായ മാതൃകകൾ മുന്നോട്ടു വച്ച ഡി ഇ  ഒ വേണു പുഞ്ചപ്പാടം                                                        5. കേരള പോലീസിന്റെ കാര്യക്ഷമത പുരസ്‌കാരം നേടിയ എ ൻ വി പ്രശാന്ത്