വിവാഹ ഒരുക്കത്തിനുള്ള പണം നഷ്ടപെട്ട യുവാവിന് പണം തിരികെ നൽകി ദുബായ് എയർപോർട്ട്

ദുബായ് :വിവാഹത്തിനായി നാട്ടിലേക്കു ഫ്ലൈറ്റ് കയറിയ യുവാവിന്റെ പണം നഷ്ടപ്പെട്ടു. പണം നഷ്ടപെട്ട വിവരം യുവാവ് അറിയുന്നത് വീട്ടിൽ എത്തിയതിനു ശേഷമാണ്. 18364ദിർഹമാണ് നഷ്ടപെട്ടത് .ലോണ യാണ് ഈ പൈസ യുവാവ് എടുത്തിരുന്നത്. പൈസ നഷ്ടപ്പെട്ടു പ്രതിസന്ധിയിലായ യുവാവ് വിവാഹ ഒരുക്കങ്ങൾ നിർത്തി വെക്കാൻ ഒരുങ്ങുബോഴാണ് ദുബായ് ഐര്പോര്ടിന്റർ ഫോൺ വന്നത് .പൈസ തിരിച്ചു ഏല്പിക്കുകയും കളയാതെ സൂക്ഷിക്കാൻ ഉപദേശിക്കുകയും ചെയ്തു. ഇങ്ങനെയുള്ള സംഭവങ്ങൾ നിരവധി  ദുബായിൽ നടന്നിട്ടുണ്ടെന്നും എയർപോർട്ട് സെക്യൂരിറ്റി ഡയറക്ടർ പറഞ്ഞു .

 

 

Advertisements

ഷാർജ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതിക്ക് സുഖപ്രസവം

യു എ ഇ :ഷാർജ പോലീസിന്റെ സമയോചിത ഇടപെടലിൽ അമ്മയും കുട്ടിയും സുരക്ഷിതർ. ഷാർജ -ദുബായ് റോഡിലെ ഗതാഗത കുരുക്കിൽ പെട്ട് ഗർഭിണി യും ഭർത്താവും വിഷമിച്ചു നിൽക്കെയാണ് ഷാർജ പോലീസ് ഉണർന്നു പ്രവർത്തിച്ചത്. പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലേക്കു തിരിച്ച ഗർഭിണിയും ഭർത്താവും ഗതാഗതക്കുരുക്കിൽ പെട്ടു . വേദന കൂടിവന്ന സാഹചര്യത്തിൽ എന്തു ചെയ്യണമെന്നറിയാതെ കു ഴങ്ങിയ ഭർത്താവ് ഷാർജ പോലീസിനെ വിവരമറിയിക്കുകയായിരുന്നു .കണ്ട്രോൾ റൂമിൽ നിന്ന് പെട്ടെന്നു സഹായവുമായി പോലീസ് എത്തി അവരെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തി മൂന്നുമിനിറ്റിൽ പ്രസവവും കഴിഞ്ഞു  അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.  ഷാർജ പോലീസിനോട് നന്ദി അറിയിച് ഭർത്താവ് .പോലീസിന്റെ പ്രവർത്തി മാതൃകാപരമാണെന്നും വിലയിരുത്തി.

പ്രവാസികൾക്കൊരു സന്തോഷ വാർത്ത :ദുബായിൽ ഇനി പാർട്ട് ടൈം ജോലിക്കും അവസരം

ദുബായ് :പ്രവാസികൾക്കും സ്വദേശീയർക്കും കൂടുതൽ  തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് ദുബായ് ഭരണകൂടം .പാർട്ട് ടൈം ജോലികൾക്കു അവസരം സൃഷ്ടിച്ചാണ്  ദുബായ് മാനവ വിഭവശേഷി മന്ത്രാലയം രംഗത്തു വന്നിരിക്കുന്നത്. തൊഴിൽ ദാതാക്കളുടെ സമ്മതമില്ലാതെ തന്നെ തൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കും ഇനി പാർട്ട് ടൈം ജോലി ചെയ്യാം. ഇതിലൂടെ കുറച്ചു കൂടി മെച്ചപ്പെട്ട തൊഴിലും വേതനവും ലഭ്യമാക്കുകയാണ് ഉദ്ദേശം. ഇതിൽ എട്ടു മണിക്കൂറിൽ താഴെയേ ജോലി ചെയേണ്ടൂ. ആഴ്ചയിൽ ഒരു ഓഫും ഉണ്ടാവും .ഇതുമായി ബന്ധപ്പെട്ട പ്രേമയം ഉടൻ പാസ്സാകും എന്ന് മാനവവിഭവശേഷി മന്ത്രി നാസർ ബിൻ താനി അൽ ഹാമിലി അറിയിച്ചു. തൊഴിൽ ദാതാക്കൾക്കു ഇത് മെച്ചപ്പെട്ട ഒരു കാര്യവുമാണ് .മുന്പാണെങ്കിൽ മിനിസ്റ്റീരിയൽ ഫീസായി 150മുതൽ 2000ദിർഹം നൽകണമായിരുന്നു .എന്നാൽ പാർട്ട് ടൈം തൊഴിൽദാതാവ് വെറും 100ദിർഹമെ മന്ത്രാലയത്തിന് നൽകേണ്ടൂ. കൂടാതെ ആന്വൽ ലീവും സർവീസ് ആനുകൂല്യവും നൽകേണ്ട.  ജോലി ചെയ്താൽ കൂലി മാത്രം കൊടുത്താൽ മതിയാവും.പക്ഷെ തൊഴിൽ അന്വേഷകർക്കു 2മുതൽ 3വർഷം വരെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം .വിദ്യാഭ്യാസം ഒരു പ്രശനമല്ല .കഴിവും നൈപുണ്യവും ആണ് ആവശ്യം.

 

ദുബായ് മെട്രോ ഒഴിവുകളിലേക്ക് മലയാളികൾക്കും അപേക്ഷിക്കാം

ദുബായ് :ദുബായിലെ മെട്രൊ വിപുലീകരണത്തിന്റെ ഭാഗമായി വിവിധ തസ്തികകളിൽ ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്തു. മലയാളികൾക്കും അപേക്ഷിക്കാം .ഉയർന്ന ശമ്പളം. മൊത്തം 45മെട്രൊ സ്റ്റേഷനുകളാണ് ദുബായിൽ ഉള്ളത്. ഏറ്റവും  വലിയ സംരഭമാണ് ദുബായ് മെട്രൊ.     ‘Dubai  metro carrier oppurtunities ‘ apply ചെയ്യാം.

ദാവൂദ് അൽ ഹാജിരി പുതിയ ദുബൈ മുൻസിപ്പാലിറ്റി തലവനായി സ്ഥാനമേറ്റു

ദുബൈ:പഴയ മുൻസിപ്പാലിറ്റി തലവൻ ഹുസൈൻ നാസർ ലുതാഹാ വിരമിച്ച ഒഴിവിലാണ് ദാവൂദ് അൽ ഹാജിരിയെ നിയമിച്ചു ഉത്തരവിറക്കിയത് .മുൻ മേധാവി ദുബായിയെ ഗ്ലോബൽ ഹബ് ആക്കുന്നതിലും ലോകത്തിലെ വേഗത്തിൽ വളരുന്ന സിറ്റി ആക്കുന്നതിലും പ്രധാന പങ്കു വഹിച്ചു  പുതിയ മേധാവി ദാവൂദ് അറബാൻ പ്ലാനിങ് ആൻഡ് കൺസ്ട്രക്ഷനിൽ  ബിരുദമെടുത്തു എഞ്ചിനിയറായാണ് കരിയർ തുടങ്ങിയത് .ലീഡർഷിപ് ഡെവല പ് മെ ന്റ്റ് പ്രോഗ്രാമിൽ ബെസ്റ്റ് ക്രീയേറ്റീവ് ലീഡർക്കുള്ള അവാർഡ് നേടിയിട്ടുണ്ട്. മുനിസിപ്പാലിറ്റിയെ പ്രധിനിധികരിച്ചു നിരവധി സെമിനാറുകളും കോൺഫെറെൻസുകളും നടത്തിയിട്ടുമുണ്ട്.ദുബൈഭരണാധികാരിയും കിരീടാവകാശിയും ആയ ഷെയ്ഖ് മുഹമ്മദ് ബിൻ അൽ റാഷിദ്‌ മക്തും ആണ് പുതിയ മേധാവിയെ നിയമിച്ചത്.

കുവൈത്തിൽ വൈദുതി ബില്ല് കുടിശിക വരുത്തിയവർക് യാത്ര വിലക്ക് :മന്ത്രാലയം

കുവൈത്ത് :കുവൈത്തിൽ വൈദുതി ബില്ല് കുടിശിക വരുത്തിയവർക് യാത്രാവിലക്ക് ഏർപ്പെടുത്തുമെന്ന് കുവൈത്ത് വൈദുതജല മന്ത്രാലയം .കുവൈത്ത് ജല വൈദുത മന്ത്രാലയത്തിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വൈദുതി ഇനത്തിൽ കുടിശിക ഒരുപാട് ലഭിക്കാനുണ്ട് .വലിയ തുകകൾ ആയത് കൊണ്ട് ഒന്നിച്ചു അടക്കാൻ ബുദ്ധിമുട്ട് ആകും എന്ന് മനസിലാക്കി തവണ വ്യവസ്ഥയിൽ അടക്കാൻ സൗകര്യം നൽകിയിരുന്നു .അത് പാലിക്കാത്ത അവസരത്തിലാണ് യാത്ര വിലക്ക് ഏർപ്പെടുത്താൻ മന്ത്രാലയം തീരുമാനിച്ചത്. മൂന്നു മാസത്തെ സമയം കൂടി അനുവദിക്കാൻ മന്ത്രാലയം തയ്യാറാണ്. അതിനുള്ളിൽ അടച്ചു തീർക്കാൻ മുന്നോട്ടു വരാത്തവരുടെ സ്വത്തു വകകൾ കണ്ടു കെട്ടാനും അതിൽ നിന്ന് കുടിശിക ഈടാക്കാനും പദ്ധതി ഉണ്ട്‌ .വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മുന്നറിയിപ്പ് നോട്ടീസ് നൽകി തുടങ്ങി. ഇനിയും സഹകരിക്കാൻ മുന്നോട്ടു വരാത്തവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തും .അത് കൂട്ടാക്കിയില്ലെങ്കിൽ കോടതി നടപടികളിലൂടെ സ്വത്തു വകകളിൽ നിന്നും ഈടാക്കും എന്ന് വൈദുതമന്ത്രി പറഞ്ഞു .

ലോകത്തിലെ ആദ്യ ത്തെ ഇ കോമേഴ്‌സ് പ്ലാറ്റുഫോം ന് ദുബായിൽ തുടക്കമായി.

ദുബൈ :ഇ കോമേഴ്സും ഡയറക്റ്റ് മാർക്കറ്റും സംയോജിപ്പിച്ചു ഫിജിക്കാർഡ് .കോം എന്ന പ്ലാറ്റുഫോമിലൂടെ പ്രമുഖ പോഷകാഹാര സപ്പ്ലിമെന്റായ ന്യൂട്രി ചാർജ് ബ്രാൻഡ് അംബാസിഡറായ സാനിയ മിർസ വിപണിയിൽ ഇറക്കി .മനുഷ്യശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കി പൂർണ ആരോഗ്യം പ്രദാനം ചെയുന്ന പോഷകാഹാര സപ്പ്ളിമെന്റുകൾ അടങ്ങിയതാണ് ന്യൂട്രി ചാർജ്. ദുബൈ ആൽത്തവർ 3 വെഡിങ് സെന്ററിൽ നടന്ന ഉത്ഘാടന ചടങ്ങിൽ ഫിജികർട്ടിന്റെ സിഎം ബോബി ചെമ്മണൂർ, സി ഇ ഒ ജോളി ആന്റണി സി ഒ ഒ അനീഷ് കെ ജോയ് എന്നിവർ പങ്കെടുത്തു.