ഹയർ സെക്കന്ററി ഫിസിക്സ്‌ ചോദ്യ പേപ്പർ ചോർന്നു

തൃശൂർ ജില്ലാ കോർഡിനേറ്റർക് വാട്സ് ആപ് വഴിയാണ് ഹയർ സെക്കന്ററി ഫിസിക്സ്‌  ചോദ്യപേപ്പർ എത്തിയത്. ഉടനെ കോഓർഡിനേറ്റർ ഈ വിവരം ഹയർ സെക്കന്ററി ഡിറക്ടർക്കു കൈമാറുകയും ചെയ്തു .ഡയറക്ടർ ഉടനെ ഡിജിപി യ്ക്ക് പരാതി നൽകുകയും സംഭവത്തിൽ സൈബർ പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട് .സംഭവത്തിൽ വിശദമായ വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല.

ഭാഷ അറിയാത്ത തലമുറകൾ തന്നെ മറന്നു കൊള്ളട്ടെ എന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട്

ഭാഷ അറിയാത്ത ഒരു യുവ തലമുറയാണ് ഇന്നുള്ളത് .ഈ തലമുറകൾക്കു പഠിക്കാനും ഗവേഷണം നടത്താനും തന്റെ പുസ്തകങ്ങൾ കൊടുക്കരുതെന്ന് ഭരണകൂടത്തോടും സർവ്വകലാശാലകളോടും ആവശ്യപെട്ടിരിക്കുകയാണ് കവി ബാലചന്ദ്രൻ ചുള്ളിക്കാട്. ചിന്ത ശക്തി ഇല്ലാത്ത ഒരു തലമുറയെ വാർത്തെടുക്കുകയാണ് ഇന്നത്തെ കോർപറേറ്റുകളുടെ ലക്ഷ്യം .അതിനു ഒത്താശ ചെയ്യുന്ന രീതിയിലാണ് ഇന്നത്തെ ഭരണകൂടവും വിദ്യാഭ്യാസ മേഖലയും. കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷിടിക്കുകയെന്ന പേരിൽ കഴിവില്ലാത്തവരെ ആണ് അധ്യാപകരായി നിയമിക്കുന്നത്. കോഴ, ജാതി , മതം ,രാഷ്ട്രീയ സ്വാധീനം, സ്വജന പക്ഷപാതം എന്നിവയ്ക്കു അടിമകളാണ് ഇന്നത്തെ ഭരണകൂടം .തന്റെ പുസ്തകങ്ങൾ ഗവേഷണം ചെയ്യുന്നവർക്കു അക്ഷര സ്പുടത പോലുമില്ല എന്നദ്ദേഹം ചൂണ്ടിക്കാട്ടി. അതുപോലെ സംശയങ്ങൾ ചോദിച്ചു കൊണ്ടുള്ള കത്തിലും അസംബന്ധചോദ്യങ്ങളാണ് ചോദിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ അമ്പതു വർഷ സാഹിത്യ ജീവിതത്തിനിടയിൽ ഒരു അവാർഡിന് പോലും ആഗ്രഹിച്ചിട്ടുമില്ല വാങ്ങിച്ചിട്ടുമില്ല. ഇനി ഒരേഒരു അപേക്ഷയെ ഉള്ളൂ ആരും എന്റെ പുസ്തകം പഠിപ്പിക്കാനോ പഠിക്കാനോ എടുക്കരുതെന്നാണ്. ഭാഷയെ അത്രെയുംവിലയില്ലാതെ  കൈകാര്യം ചെയ്യുന്നവർക്കു നൽകാൻ സാധിക്കില്ല എന്നാണ് അദ്ദേഹം ഇതിലൂടെ വ്യക്തമാക്കിയത്.

പ്രമുഖ എഴുത്തുകാരൻ എം സുകുമാരൻ അന്തരിച്ചു

തിരുവനന്തപുരം :പ്ര  മുഖ എഴുത്തുകാരൻ എം സുകുമാരൻ (75)അന്തരിച്ചു .ശ്രീകാര്യം ശ്രീചിത്ര കാൻസർ ഇന്സ്ടിട്യൂട്ടിലായിരുന്നു അന്ത്യം. കാൻസർ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു .പാലക്കാട് ചിറ്റൂർ സ്വദേശിനിയാണ്. ചിറ്റൂർ നാരായണ മ നാടി യാരുടെയും മീനാക്ഷിയമ്മയുടെയും മകനായി 1943ൽ ജനിച്ചു. ഹൈ സ്കൂൾ വിദ്യാഭ്യാസതിനുശേഷം ഷുഗർ ഫാക്ടറിയിൽ ജോലി ,അധ്യാപകൻ ,ഏ ജി ഓഫീസ് ക്ലാർക്ക്, തൊഴിലാളി സംഘടന നേതാവ്, എന്നീ നിലകളിൽ പ്രവർത്തിച്ചു .മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങൾ (കേരള സാഹിത്യ അക്കാദമി അവാർഡ് ), ശേഷക്രിയ (സംസ്ഥാന ചലച്ചിത്ര അവാർഡ് ), പിതൃ തർപ്പണം, സംഘടനം, ഉണർത്തുപാട്ട്, കഴകം തുടങ്ങിയവയാണ് പ്രധാന കൃതികൾ .2006 ൽ  കേന്ദ്ര സാഹിത്യം അക്കാദമി പുരസ്കാരവും നേടിയിട്ടുണ്ട്. വി പ്ലവ രാഷ്ട്രീയത്തിന് സ്വന്തം കഥകളിലൂടെ ജീവൻ പകർന്നു.

അതിതീവ്ര ന്യൂനമർദം :കേരളത്തിൽ കനത്ത ജാഗ്രത നിർദേശം

അതിതീവ്ര ന്യൂനമർദത്തെ തുടർന്ന് കേരളത്തിൽ തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത. തീരദേശ വാസികൾക്ക് വ്യാഴാഴ്ച വരെ കടലിലിൽ പോകരുതെന്ന് നിർദേശം .തിരുവനദാപുരത്തിനു  തെക്കു പടിഞ്ഞാറു 350km അകലെയാണ്. ന്യൂനമർദം  ശക്തിപ്രാപിയ്ച്ചു വരുന്നത് ഇത് വടക്കു പടിഞ്ഞാറു ഭാഗത്തേക്ക് മാറും .മണിക്കൂറിൽ 65km വേഗത്തിലാണ് കടലിനുള്ളിൽ ഇപ്പോൾ .തിരമാലകൾ 2. 5മുതൽ 3. 2മീറ്റർ വരെ ഉയരും .തെക്കൻ ജില്ലകളിലെ കളക്ടറേറ്റുകൾ സഞ്ജമായി കഴിഞ്ഞു. മുൻ കരുതലുകൾ നേരെത്തെ കൂട്ടി ചെയ്താൽ, ഓഖി പോലെ ആവാതിരിക്കാൻ കനത്ത നിർദേശവുമുണ്ട്.

തൃശൂർ പിള്ളപ്പാറ മലയിൽ കാട്ടു തീ

തൃശൂർ :ചാലക്കുടി വനം ഡിവിഷനിലെ പരിയാരം റേഞ്ചിൽ പിളപ്പാറ മലയിലാണ്  കാട്ടു തീ പടർന്നത്. ആളപായം ഒന്നും ഉണ്ടായിട്ടില്ല .തീ അണയ്ക്കാനുള്ള ശ്രമത്തിലാണ് വനപാലകരും നാട്ടുകാരും. വെയിൽ കൂടുന്നതോടെ കാ ട്ടു തീയും വ്യപകമാകുന്നതായി വനം അധികൃതർ  അറിയിച്ചു .

തൃശ്ശൂർ ദേശീയപാതയിൽ അപകടം. ഒരാൾ മരിച്ചു

തൃശൂർ :കൊടകര മേൽപ്പാലത്തിന് മുകളിൽ നിർത്തിയിട്ടിരുന്ന കണ്ടൈനർ ലോറിയ്ക്ക് പിന്നിൽ ബൈക്കിടിച്ചാണ് ഒല്ലൂർ പടവറാട് സ്വദേശി സുധീഷ് (38) മരിച്ചത് .കൂടെ ഉണ്ടായിരുന്ന അച്ഛൻ ശശിയെ  ഗുരുതര പരിക്കുകളോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

വേനൽ കടുത്തു; പാലക്കാട്‌ ജലക്ഷാമം രൂക്ഷമായി തുടങ്ങി

പാലക്കാട്‌ :മഴ നിഴൽ പ്രദേശങ്ങളായ വടകരപതി, എരുത്തേമ്പതി എന്നി പ്ര ദേശങ്ങളാണ് ജലക്ഷാമത്തിൽ അമരുന്നത്. ചിറ്റൂർ താലൂക്കിലെ പഞ്ചായത്ത് വക കുഴൽ കിണറുകൾ എല്ലാം വറ്റിയിരിക്കുകയാണ് .ടാങ്കർ ലോറികളെയാണ് ആശ്രയിച്ചിരിക്കുന്നത്. മലമ്പുഴ ഡാമിൽ നിന്നാണ് കുടിവെള്ളം ടാങ്കറിൽ എത്തിക്കുന്നത് .അതും സ്ഥിരമായി കിട്ടില്ല.ടാങ്കർ വന്നാൽ വന്നു ഇല്ലെങ്കിൽ ഇല്ല. വന്ന ദിവസം ജോലി ഉപേക്ഷിച്ചു വെള്ളം പിടിക്കണം. വരി നിന്ന് വെള്ളം പിടിക്കാൻ മണിക്കൂറുകൾ ചിലവാക്കണം. പത്തോ പതിനഞ്ചോ കുടം വെള്ളം രണ്ടോ മൂന്നോ ദിവസത്തിനാണ്. നാലും അഞ്ചും ആളുകൾ ഉള്ള വീട്ടിലേക്കു ഇതൊരിക്കലും തികയുന്നില്ല .ചില സമയം കിട്ടുന്ന വെള്ളവും നന്നായിരിക്കില്ല  അപ്പോൾ പുറമെ കാശ് കൊടുത്തു വാങ്ങേണ്ട ഗതികേടിലാണ് ഇവിടുത്തുകാർ .കൂടാതെ നെന്മാറ ,കൊല്ലങ്കോട്, മുതലമട പ്രദേശങ്ങളിലും വെള്ളക്ഷാമം എത്തിനോക്കി തുടങ്ങിയിട്ടുണ്ട് .വേനൽ ഇനിയും കനത്താൽ ജലവിതരണത്തിനു ബുദ്ധിമുട്ട് നേരിടും.