മെക്സിക്കോയ്ക്ക് ജർമനിയുടെ മേൽ അട്ടിമറി വിജയം

റഷ്യ :നിലവിലെ ലോക ചാമ്പിയന്മാരുടെ അഹങ്കാരത്തിനു മുകളിൽ  ഏറ്റ കനത്ത പ്രഹരമാണ് ഇത്   .ജർമ്മനിയും മെക്സിക്കോയും ഇന്ന് കളിക്കിറങ്ങുമ്പോൾ അവരുടേതായ ആത്മ വിശ്വാസം രണ്ടു ടീമുകൾക്കും ഉണ്ടായിരുന്നു. ജർമ്മനി തങ്ങളുടെ കപ്പ് നിലനിർത്താൻ പോരാടുമ്പോൾ മെക്സിക്കോ നല്ല ടീം കരുത്തു കാണിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രികരിച്ചത്. എന്നാൽ ജർമനിയുടെ പ്രതിരോധത്തെ തകർത്തു മുപ്പത്തഞ്ചാം മിനിറ്റിൽ മെക്സിക്കോയുടെ ഹിർവിങ് ലോസാലോയ് ആ ഗോൾ അടിച്ചു. മധ്യനിരയും പിൻനിരയും ജർമ്മനിയുടെ ശക്തികളായിരുന്നു എന്നാൽ മുൻനിരക്കു വേണ്ടത്ര ചെറുത്തു നില്കാൻ ആയില്ല എന്ന് വേണം പറയാൻ .കളിയുടെ ആദ്യ പകുതിയിൽ വേണ്ടത്ര പെർഫോമൻസ് കാഴ്ച വെക്കാൻ ജര്മനിയ്ക്കു കഴിഞ്ഞില്ല .എന്നാൽ അവസാനത്തെ 15മിനിറ്റു ടീം മികച്ച പ്രകടനം കാഴ്ച വച്ചു  .ജർമൻ ടീമിന്റെ ഒട്ടുമിക്ക പ്രഹരങ്ങളെയും പിടിച്ചു നിർത്താൻ മെക്സിക്കോ പാടുപെടുന്നതും കണ്ടു .എന്നാൽ രണ്ടാം ഘട്ടത്തിൽ പ്രതിരോധം ശക്തമാക്കി മെക്സിക്കോ ഗെയിം പ്ലാനിങ് ലൂടെയും കൌണ്ടർ അറ്റാക്കിലൂടെയും ജർമനിയെ തളച്ചു.

 

Advertisements

ക്രിക്കറ്റ് സംപ്രേഷ്ണ അവകാശം:ലേലം വിളി 6032 കോടി കവിഞ്ഞു

മുംബൈ :അടുത്ത അഞ്ചു വർഷത്തിൽ ഇന്ത്യയിൽ നടക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കളികളുടെ സംപ്രേഷണാവകാശം നേടിയെടുക്കാൻ സ്റ്റാർ, സോണി, ജിയോ തുടങ്ങിയ വൻകിട കമ്പനികൾ മുബൈയിൽ മത്സരിക്കുന്നു. കഴിഞ്ഞ രണ്ടു ദിവസമായി നടക്കുന്ന ലേലം വിളി 6032കവിഞ്ഞിരിക്കുകയാണ്. ബി സി സി ഐ യുടെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണിത്. കഴിഞ്ഞ അഞ്ചു വര്ഷങ്ങളിലെ സംപ്രേഷണാവകാശം സ്റ്റാർ ഇന്ത്യ 3851കോടി രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു. ഈ മാസം 15മുതൽ 2023മാർച്ച്‌ 31വരെയുള്ള അഞ്ചു വർഷങ്ങളിൽ 102 അന്താരാഷ്ട്ര മത്സരങ്ങൾ ആണ് ഇന്ത്യയിൽ നടക്കാൻ പോകുന്നത്.

യൂറോപ്പ ക്വാർട്ടറിൽ അത്‌ലറ്റികോ മാഡ്രിഡ്‌

റഷ്യയിൽ നടന്ന ക്വാർട്ടറിൽ സീസണിലെ ആദ്യസ്ഥാനം അത്‌ലറ്റികോ സ്വന്തമാക്കി. ലോക്കോമോട്ടീവ് മോസ്‌കോയെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് അത്‌ലറ്റികോ തറപറ്റിച്ചത് .അത്‌ലറ്റികോ മാഡ്രിഡിന് വേണ്ടി ഫെർണാഡോ ടോറസ് ഇരട്ട ഗോളുകൾ നേടി . ഡിഫെൻഡർക് ഏറ്റ പരിക്ക് ടീമിന് തിരിച്ചടി ആയിരുന്നുവെങ്കിലും വിജയം മധുരമാണ്.

ഐ ലീഗ് മിനർവ പഞ്ചാബ് സ്വന്തമാക്കി

ഐ ലീഗ് ഫുട്ബാൾ കിരീടം മിനർവ പഞ്ചാബിന് .ചർച്ചിൽ ബ്രദർഴ്‌സിനെ ഒരു ഗോളിന് ഏകപക്ഷീയമായി തോൽപിച്ചാണ് മിനർവ കിരീടം സ്വന്തമാക്കിയത് .മിനർവയ്ക്ക് ഇത് ആദ്യ കിരീടം എന്ന പ്ര ത്യേകത കൂടിയുണ്ട്. ലീഗ് സ്വന്തമാക്കിയ ഒരേ ഒരു ഉത്തരേന്ത്യൻ ക്ലബ്ബാണ് മിനർവ .ചർച്ചിലിനെ നേരിടും മുൻപ് പതിനെട്ടു കളികളിൽ മുപ്പത്തിരണ്ട് പോയിന്റ് നേടിയ മിനർവ ഒന്നാസ്ഥാനത്തും നോർക്ക എ ഫ്‌ സി മുപ്പത്തിരണ്ട് പോയിന്റോടുകൂടി രണ്ടാംസ്ഥാനത്തും നിന്നിരുന്നു.കൂടാതെ മോഹൻബഗാനും ഈസ്റ്റ് ബംഗാളും മിനർവായ്ക്കു വെല്ലുവിളി ഉയർത്തിയിരുന്നു . എന്തായാലും മിനർവ കിരീടം  സ്വന്തമാക്കി. ആദ്യ വിജയാഘോഷത്തിന്റെ ലഹരിയിലാണ് അവ രിപ്പോൾ.

ദേശീയ സീനിയർ വോളിബാൾ :കേരള പുരുഷവിഭാഗത്തിനു കിരീടം, വനിതാ വിഭാഗം തോറ്റു

കോഴിക്കോട് :ദേശീയ സീനിയർ വോളിബാളിൽ പുരുഷ വിഭാഗം കിരീടം നേടി. കരുതരായാ റയിൽവേസിനെ മൂന്നു സെറ്റിലാണ് പരാജയപ്പെടുത്തിയത് .സ്കോർ 24-26 25-23 25-19 25-21. പുരുഷ വിഭാഗത്തി ന്  ഇത് ആ റാം  കിരീടനേട്ടമാണ്. സെമിയിൽ തമിഴ്നാടിനെ തോൽപ്പിച്ചാണ് ഫൈനൽ നേടിയത്. എന്നാൽ കേരള വനിതാവിഭാഗം ഫൈനലിൽ തോറ്റു. തുടർച്ചയായി പത്താം തവണയാണ് വനിതാ വിഭാഗം ഫൈനലിൽ തോൽക്കുന്നത്.

സീനിയർ വോളി ബോൾ ;കേരളത്തിന്‌ ഇന്ന് കലാശ പോരാട്ടം

അറുപത്തിആറാമതു സീനിയർവോളിബാള്  ചാംപ്യൻഷിപ് അവസാനമത്സരം ഇന്ന് വൈകിട്ട്. ഫൈനലിൽ കേരളത്തിന്റെ പുരുഷ വനിതാ ടീമുകൾ റെയിൽവേസിനെ നേരിടും. സെമിയിൽ ഇരു കൂട്ടരും തമിഴ്നാട് ടീമുകളെ തോൽപ്പിച്ചാണ് ഫൈനൽ സ്വന്തമാക്കിയത് .പുരുഷടീമ് 25-22നു തമിഴ്നാടിനെ തോൽപ്പിച്ചു ഫൈനലിലേക്ക് കുതിച്ചു. വനിതാടീമ് 25-21നു ഫൈനലിൽ എത്തി ചേർന്നു. ഇരു ടീമുകളും കേരളത്തിന്റെ സ്വന്തം മണ്ണിൽ ജയിക്കാനാണ് കളത്തിൽ ഇറങ്ങുന്നത് .ഇതൊരു അഭിമാന പോരാട്ടം കൂടി ആയിരിക്കും. കരുത്തരായ റയിൽവേസ് ആണ് എതിരാളികൾ .വൈകിട്ട് 3നു വനിതാടീമും 5നു പുരുഷടീമും റയിൽവേസിനെ നേരിടാൻ കളത്തിലിറങ്ങും.