ഗോസിപ്പുകൾക്ക് ഇനി വിട.ബോളിവുഡ് നടി സോനം കപൂറിന്റെ വിവാഹം മെയ്‌ 8ന്

മുംബൈ :ഗോസിപ്പുകൾക്ക് വിട നൽകി ബോളിവുഡ് നടൻ അനിൽകപൂർ മകൾ സോനം കപൂറിന് മുംബൈയിൽ സ്വന്തം ബഗ്ളാവിൽ മംഗല്യം ഒരുക്കി. മെയ്‌ എട്ടിനാണ് വിവാഹം. ഡൽഹി ബിസിനസ്‌കാരൻ ആനന്ദ് അഹൂജയാണ് വരൻ.2016ൽ ലണ്ടനിൽ അനിൽ കപൂറിന്റെ അറുപതാം പിറന്നാൾ ആഘോഷത്തിനിടക്കാണ് മകളുടെ പ്രണയം പുറംലോകം അറിഞ്ഞത്. ഇതോടെ രണ്ട് വർഷത്തെ നീണ്ട പ്രണയത്തിനും വിരാമമായി. വിവാഹം തികച്ചും സ്വകാര്യ ചടങ്ങായിരിക്കും. വിവാഹ തിയ്യതി പ്രഖ്യപിച്ച കുറിപ്പിൽ ഒരപേക്ഷയും ഉണ്ടായിരുന്നു. കുടുംബത്തിന്റെയും സ്വകാര്യതയെ മാനിക്കണം എന്ന്. മെയ്‌ 11, 12 തീയതികളിൽ ജനീവയിലാണ് വിവാഹം എന്നായിരുന്നു ഇതിനു മുൻപ് അറിയിച്ചത് പിന്നീട് ജോദ്പുരിലോ, ഉദയ്പൂരിലോ ആയിരിക്കും എന്നും അറിയിച്ചിരുന്നു. ഇതൊന്നുമല്ല മുബൈയിൽ തന്നെ എന്ന് ഇപ്പോൾ അറിഞ്ഞിരിക്കുന്നു. ഹിന്ദു ആചാരം അനുസരിച്ചായിരിക്കും ചടങ്ങുകൾ. എന്തായാലും മുബൈയിൽ അനിൽ കപൂറിന്റെ ബംഗ്ലാവിൽ വിവാഹ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ട്.

Advertisements

മമ്മൂട്ടിയുടെ അങ്കിൾ പ്രദർശനത്തിനെത്തി

ഓരോ മലയാളികളുടെയും വീടുകളിൽ ഒരുപാടു അങ്കിൾമാർ കയറി ഇറങ്ങിയിട്ടുണ്ടാവും. അങ്ങനെ ഒരു അങ്കിൾ മുഖ്യ കഥാപാത്രമാകുന്ന ചിത്രമാണ് മമ്മൂട്ടി നായകനായി അവതരിപ്പിക്കുന്ന “അങ്കിൾ “. ഇതിൽ മമ്മൂട്ടി വില്ലനാണ് എന്നും സംസാരമുണ്ട്. സിനിമയിൽ മമ്മൂട്ടി തന്നെ പാടിയ ഗാനം “എന്താ ജോൺസാ കള്ളിലെ…. സമൂഹമാധ്യമങ്ങളിൽ ” ഹിറ്റായി കഴിഞ്ഞു. മലയാളികളുടെ ജീവിതവും സാമൂഹ്യ പ്രസ്നങ്ങളുമാണ് കഥയുടെ പ്രമേയം. കഥ, തിരക്കഥ, സംഭാഷണം, നിർമാണം എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത് നടൻ ജോയ്മാത്യു. ഗിരീഷ് ദാമോദർ ആണ് സംവിധാനം. ജോയ്മാത്യു തിരക്കഥ നിർവഹിച്ച “ഷട്ടർ “സിനിമ ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയതാണ്. അതിനും മുകളിൽ ആയിരിക്കും ‘അങ്കിൾ ‘എന്നാണ് ജോയ്മാത്യു തന്നെ പറയുന്നത്. ഇല്ലെങ്കിൽ തിരക്കഥ എഴുത്തു താൻ നിർത്തും എന്നും അദ്ദേഹം അറിയിച്ചു. ഇനി പ്രേക്ഷകരാണ് സിനിമ വിലയിരുത്തേണ്ടത്

നീലിമയേയും മക്കളെയെയും തനിച്ചാക്കി ബാലു മുങ്ങി. ‘ഉപ്പുംമുളകും’ അപ്രതീഷിത വഴിത്തിരിവിൽ

ഫ്ലവർസ് ചാനലിൽ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ സീരിയലാണ് “ഉപ്പും മുളകും”അച്ചൻ ബാലുവും അമ്മ നീലിമയും നാലു മക്കളും അടങ്ങുന്ന കുടുംബത്തിലെ കുസൃതികളും മനോഹര നിമിഷങ്ങളുമാണ് കഥയുടെ ഇതിവൃത്തം. നാലു കുട്ടികൾക്ക് പുറമെ അഞ്ചാമതും നീലിമ ഗർഭിണി ആയിരിക്കുകയാണ്. ഈ സമയത്താണ് കുടുംബനാഥനും അച്ചനും ആയ ബാലു മുങ്ങിയിരിക്കുന്നത്. പൂർണ ഗർഭിണിയായ നീലിമയെ പരിചരിക്കുന്നത് ഇപ്പോൾ നാലുകുട്ടികളും ചേർന്നാണ്. എട്ടാം മാസത്തിൽ നീലിമയെ ആശുപത്രിയിൽ പ്രേവേശിപ്പിക്കുന്ന എപ്പിസോഡ് ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അഞ്ചാമത് ഒരാളെ കൂടി കൊണ്ട് വന്നു പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള മാർക്കറ്റിംഗ് തന്ത്രമാണിതെന്നും സംസാരമുണ്ട്.

ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. മികച്ച നടൻ ഫഹദ്, മഞ്ജു മികച്ച നടി

ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. തൊണ്ടിമുതലും ദൃക്‌സാക്ഷിയിലൂടെ ഫഹദും ഉദാഹരണം സുജാതയിലൂടെ മഞ്ജുവും മികച്ച നടി നടന്മാരായി. ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ മികച്ച സംവിധയകനായി ജയരാജുo തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമ തൊണ്ടിമുതലും ദൃക്‌സാക്ഷിയും. മികച്ച ജനപ്രിയ സിനിമ രാംലീല. ക്രിട്ടിക്സ് ജുബിലീ പുരസ്‌കാരം ആളൊരുക്കത്തിലൂടെ ഇന്ദ്രൻസ് സ്വന്തമാക്കി. മികച്ച രണ്ടാമത്തെ ചിത്രം ആളൊരുക്കമാണ്. മികച്ച ചിത്രത്തിന്റെ സംവിധയകൻ ദിലീഷ് പോത്തൻ .മികച്ച രണ്ടാമത്തെ നടൻ ടോവിനോ തോമസ്, നടി ഐശ്വര്യ ലക്ഷ്മി. മികച്ച തിരക്കഥ സജീവ് പാഴൂരിന്റെതാണ്. മികച്ച ഗായകൻ കല്ലറ ഗോപൻ, ഗായിക ജ്യോത്സന. മികച്ച ഗാനരചയിതാവ് ഡോ :എം ജി സദാശിവൻ. മികച്ച ബാലചിത്രം ഇലകൾ പച്ച പൂക്കൾ മഞ്ഞ, മികച്ച ബാല നടൻ അശോക് , ബാല നടി മീനാക്ഷി. നവാഗത പ്രതിഭകളായി ഷൈൻ നിഗം, നിമിഷ സജയൻ, ശ്രീകാന്ത് മേനോൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ചലച്ചിത്ര പ്രതിഭ പുരസ്‌കാരങ്ങൾ ദേവനും ജലജയും സംവിധായകൻ ബാലു കിരിയത്തും സ്വന്തമാക്കി.

മഞ്ജുവിന്റെ “മോഹൻലാൽ”തർക്കങ്ങൾ ഒത്തുതീർപ്പായി

മോഹൻലാൽ ആരാധികയായി മഞ്ജു വാരിയർ വേഷമിടുന്ന ‘മോഹൻലാൽ’ചിത്രം വിഷുവിനു റിലീസാവും. കഥാകൃത് കലവൂർ രവികുമാറിന്റെ പരാതിയെ തുടർന്ന് ചിത്രത്തിന്റെ റിലീസ് തടഞ്ഞിരുന്നു. ‘മോഹൻലാലിനെ എനിക്ക് പേടിയാണ്’ എന്ന രവികുമാറിന്റെ കഥ മോഷ്ടിച്ചു എന്നതാണ് പരാതി. തൃശൂർ ഫോർത് അഡിഷണൽ ജില്ലാ കോടതിയാണ് ചിത്രം സ്റ്റേ ചെയ്തത്. അണിയറപ്രവർത്തകരുടെ ഇടപെടലിനെ തുടർന്നു അഞ്ചു ലക്ഷം രൂപക്ക് കേസ്‌ ഒത്തുതീർപ്പായി. രവികുമാർ കേസ്‌ പിൻവലിച്ചു. ചിത്രം ഏപ്രിൽ 14ന് തിയറ്ററുകളിൽ എത്തും.

മാധ്യമപ്രവർത്തകയായി വരലക്ഷ്മി ശരത്കുമാർ

മാധ്യമ പ്രവർത്തകയുടെ വേഷമണിഞ്ഞു നടി വരലക്ഷ്മി. മനോജ്‌ കെ നടരാജൻ സംവിധാനം ചെയ്യുന്ന വെൽവെട് നഗരം എന്ന സിനിമയിലാണ് നടിയുടെ ഈ വ്യത്യസ്ത വേഷം. കൊടൈക്കനാൽ ആദിവാസികളുടെ ഇടയിൽ നടന്ന ചില യഥാർത്ഥ സംഭവങ്ങളാണ് ചിത്രത്തിന് പ്ര മേയം. 48മണിക്കൂറിനുള്ളിൽ നടക്കുന്ന സംഭവങ്ങളിൽ ആദിവാസികൾക്ക് വേണ്ടി ശബ്ദമുയർത്തുന്ന മാധ്യമപ്രവർത്തകയായി വരലക്ഷ്മി വേഷമിടുന്നു. മാളവിക സുന്ദർ, പ്രകാശ് രാഘവൻ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളിൽ വരുന്നത്. സംഗീത സംവിധാനം അച്ചു രാജാമണി. കൂടാതെ വരലക്ഷ്മിയുടെ വിജയ് നായകനായി വരുന്ന പുതിയ സിനിമയും,സണ്ടക്കോഴി 2, മിസ്റ്റർ ചന്ദ്രമൗലി തുടങ്ങിയ സിനിമകളും റിലീസിനൊരുങ്ങുന്നുണ്ട്

പ്രഭുദേവ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന സൈലന്റ് ത്രില്ലെർ ‘മെർക്കുറി’യുടെ ടീസർ പുറത്തിറങ്ങി

കാർത്തിക് സുബരാജ് സംവിധാനം ചെയ്തു പ്രഭുദേവ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന സൈലന്റ് ത്രില്ലെർ എന്നവകാശപ്പെടുന്ന മെർകുറിയുടെ ടീസർ പുറത്തിറങ്ങി. സിനിമ ഏപ്രിൽ 13ന് തിയറ്ററുകളിൽ എത്തുമെന്ന് സൂചനയുണ്ട്. വില്ലനായാണ് പ്രഭുദേവ വേഷമിട്ടിരിക്കുന്നത്. രമ്യ നമ്പീശൻ, ഇന്ദുജ, ദീപക് പരമേശ്‌, ശശാങ്ക് എന്നിവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങൾ.