കർക്കിടക സംക്രാന്തി ആഘോഷം പൂർത്തിയായി

പാലക്കാട്‌ :കേരളത്തിൽ തെക്കൻ മലബാറിൽ കർക്കിടക സംക്രാന്തി ആഘോഷം പൂർത്തിയായി. മിഥുനം അവസാനത്തോടെ കർക്കിടക സംക്രമദിവസം സന്ധ്യയ്ക്ക് സംക്രാന്തി ആഘോഷിക്കുന്നു. സംക്രാന്തിക് മുൻപ് വീട്ടിലെ കട്ടിളകളും ജനാലകളും പാരകത്തിന്റെ ഇലകൾ കൊണ്ട് ഒരച് വൃത്തിയാക്കുന്നു .മാറാല കളഞ്ഞ് വീടിനകം തുടച്ചു വൃത്തിയാക്കുകയും ചെയ്യും.പിന്നീട് മുറ്റം വൃത്തിയാക്കി ചാണകം തളിച്ച് ശുദ്ധി വരുത്തും. അതിനുശേഷം സംക്രാന്തിയുടെ മുഖ്യ ചടങ്ങ്. ‘പൊട്ടിയെ പുറത്താക്കൽ ‘ ഒരു കീറിയ പഴയ മുറത്തിൽ ചോറുകൊണ്ട് മൂന്നു ഉരുളകൾ വെളുപ്പ് ,കറുപ്പ്, മഞ്ഞ നിറത്തിൽ ഉണ്ടാക്കി വയ്ക്കും .എരിഞ്ഞി ഇല ,കൂവയില ,മേച്ചിങ്ങാ ,കുറ്റിച്ചൂൽ, മൈലാഞ്ചി എന്നിവയും അതിനൊപ്പം ചേർത്ത് വച്ച് ചോറുരുളകളുടെ പുറത്ത് 3 തിരികൾ കത്തിച് , വീടൊക്കെ വൃത്തിയാക്കിയ സ്ത്രീ അല്ലെങ്കിൽ ഗൃഹനാഥ ഈ മുറം കൈയിലെടുത്തു വീട്ടിനുള്ളിലെ എല്ലാ മുറികളിലും കയറി ‘പൊട്ടി പോ’  ‘പൊട്ടി പോ ;”ശീപോതിയും മക്കളും വാ വാ .. “എന്ന് ഉറക്കെ പറഞ്ഞു നടക്കും .ശേഷം വീടിന് ചുറ്റും മൂന്നുപ്രാവശ്യം വലം വയ്ക്കും. ഒപ്പം വീട്ടിൽ കുട്ടികളുണ്ടെങ്കിൽ അവർ വാഴ പിണ്ടികൊണ്ടും മടലുകൾ കൊണ്ടും നിലത്തടിച്ചു ശബ്ദമുണ്ടാക്കി ഗൃഹനാഥയുടെ പുറകിൽ വീടിന് ചുറ്റും വലം വയ്ക്കും .ഇതിനുശേഷം മുറവും മറ്റു സാധനകളും വീടിന് ദൂരെ ഉപേക്ഷിച് ഗൃഹനാഥ തലയിലും ദേഹത്തും എണ്ണതേച് ,കുറച്ചു എണ്ണ ഭൂമിദേവിക് സമർപ്പിച് ,അടുത്തുള്ള കുളത്തിലോ പുഴയിലോ നീന്തി തുടിച്ചു കുളിക്കും. ഇതോടുകൂടി ചേട്ടയെ പുറത്താക്കി കഴിഞ്ഞു .ഇനി ശ്രീ പാർവതിയെ കുടിയിരുത്തും .കർക്കിടകം ഒന്നിനാണ് ഈ ചടങ്ങ്. ഗൃഹനാഥ രാവിലെ നേരത്തെ എണിറ്റു കുളിച്ചു പുതുവസ്ത്രങ്ങൾ ധരിച്ചു് ദശപുഷ്പങ്ങൾ ചൂടി ,മച്ചിലോ പൂജാമുറിയിലോ ഏഴുതിരിയിട്ട നിലവിളക്കു കൊളുത്തി, ഓട്ടു കിണ്ടിയിൽ വെള്ളം നിറച്ചും താലത്തിൽ ദശപുഷ്പവും കണ്ണാടിയും വച്ചു ശ്രീ ഭഗവതിയെ ധ്യാനിച്ച് പ്രാർത്ഥിക്കും. ഇതാണ് കുടിയിരുത്തൽ ചടങ്ങ്. ഇങ്ങനെ ചെയ്യുന്നത് വീട്ടിൽ ഐശ്വര്യവും ശാന്തിയും സമാധാനവും കൊണ്ടുവരുമെന്നാണ് വിശ്വാസം. കർക്കിടക മാസം മുഴുവൻ ഈ പ്രാർത്ഥന രാവിലെയും വൈകിട്ടും തുടരും .കർക്കിടകം രാമായണമാസം കൂടിയാണ് .ക്ഷേത്രങ്ങളിൽ വിശേഷ പൂജകൾ നടക്കും .പഴയ വീടുകളിലും ക്ഷേത്രങ്ങളിലും രാമായണ പാരായണവും ഉണ്ടാവും. ഈ മാസത്തിൽ ഭക്തർ നാലമ്പല ദർശനം ചെയ്യുന്നതുംപതിവാണ് . രാമായണത്തിലെ കഥാപാത്രങ്ങളായ രാമൻ ,ലക്ഷ്മണൻ ,ഭരതൻ, ശത്രുഘ്‌നൻ എന്നിവരെ ഒന്നിച്ചു പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്ര ദർശനമാണ് നാലമ്പല ദർശനം .മിഥുനമാസത്തിലെ ദുരിതവും കർക്കിടത്തിലെ ദുര്ഘടവും കഴിഞ്ഞു വരുന്ന പൊന്നിൻ ചിങ്ങമാസത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് സംക്രാന്തികൊണ്ട് ഉദ്ദേശിക്കുന്നതെന്നും പറയുന്നു .

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s